'നിങ്ങള്‍ കാണുന്നത് രണ്ടു പേരുടെ മരണം മാത്രമാണ്, 21 പശുക്കള്‍ ചത്തത് കണ്ടില്ല'; യോഗിക്കെതിരെ പ്രതികരിച്ച ഉദ്യോഗസ്ഥര്‍ക്ക് എം.എല്‍.എയുടെ മറുപടി
ലഖ്‌നൗ: ബുലന്ദ്ഷഹറില്‍ പശുവിന്റെ പേരില്‍ കലാപം നടത്തുകയും പൊലിസ് ഇന്‍സ്‌പെക്ടറെ കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ വിചിത്ര ന്യായീകരണവുമായി ബി.ജെ.പി എം.എല്‍.എ. സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവയ്ക്കണമെന്ന് റിട്ടയര്‍ ചെയ്ത ഉദ്യോഗസ്ഥരുടെ സംഘം തുറന്ന കത്തെഴുതിയിരുന്നു.
''നിങ്ങള്‍ കാണുന്നത് ഒരു പൊലിസ് ഉദ്യോഗസ്ഥന്റെയും യുവാവിന്റെയും മരണം മരണം മാത്രമാണ്, 21 പശുക്കള്‍ ചത്ത കാര്യം കാണുന്നില്ല''- അനൂപ്ഷഹറില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എ സഞ്ജയ് ശര്‍മ പറഞ്ഞു. പശുക്കളെ കൊന്നവരാണ് യഥാര്‍ഥ കുറ്റവാളികളെന്ന് തിരിച്ചറിയൂ. ഞങ്ങളുടെ ഗോമാതയെ കൊന്നതുകൊണ്ടാണ് ആള്‍ക്കൂട്ടത്തിന്റെ പ്രതികരണമുണ്ടായതെന്നും സഞ്ജയ് ശര്‍മ പറഞ്ഞു.
മനുഷ്യരേക്കാള്‍ യോഗി ആദിത്യനാഥ് മുഖ്യ പരിഗണന നല്‍കുന്നത് പശുക്കള്‍ക്കാണെന്ന് ഉദ്യോഗസ്ഥരുടെ കത്തില്‍ ആരോപിച്ചിരുന്നു. എം.എല്‍.എയുടെ പ്രസ്താവന വന്നതോടെ ഈ ആരോപണത്തിന് വ്യക്തത വന്നിരിക്കുകയാണ്. സംഭവം നടന്ന ദിവസം രാത്രി യോഗി അടിയന്തര യോഗം വിളിച്ച് ചര്‍ച്ച ചെയ്തതും പശുസംരക്ഷണത്തെപ്പറ്റിയായിരുന്നു.
ഡിസംബര്‍ മൂന്നിനായിരുന്നു ബുലന്ദ്ഷഹറില്‍ ബജ്‌റംഗ്ദള്‍ കലാപം നടത്തിയത്. പശുക്കളുടെ മൃതദേഹം കെട്ടിത്തൂക്കിയിട്ട നിലയില്‍ കാണുകയും വ്യാപക കലാപം നടത്തുകയും ചെയ്യുകയായിരുന്നു. ഇതിനിടയില്‍ സുബോധ് കുമാര്‍ സിങ് എന്ന പൊലിസ് ഇന്‍സ്‌പെക്ടറെ വെടിവച്ചു കൊന്നു. ദാദ്രിയില്‍ പശു ഭീകരര്‍ കൊലപ്പെടുത്തിയ മുഹമ്മദ് അഖ്‌ലാഖ് കേസ് അന്വേഷിച്ച് പ്രതികളെ കണ്ടെത്തിയ പൊലിസായിരുന്നു ഇത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."