ഉത്തരമലബാര്‍ ജലോത്സവത്തിന് 'സാമ്പത്തിക കുരുക്ക്'
ചെറുവത്തൂര്‍: എല്ലാ വര്‍ഷവും തേജസ്വിനിയില്‍ നടക്കുന്ന മഹാത്മാ ഗാന്ധി ട്രോഫി ഉത്തരമലബാര്‍ ജലോത്സവം സാമ്പത്തിക കുരുക്കു കാരണം അനിശ്ചിതത്വത്തില്‍. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത്, നീലേശ്വരം മുനിസിപ്പാലിറ്റി, ചെറുവത്തൂര്‍ പഞ്ചായത്ത്, ജനകീയ കമ്മിറ്റി എന്നിവയുടെ നേതൃത്വത്തിലാണ് ഒക്‌ടോബര്‍ രണ്ടിനു കാര്യങ്കോട് തേജസ്വിനി പുഴയില്‍ ജലോത്സവം നടന്നു വരുന്നത്. അമ്പതിനായിരം രൂപ മാത്രമാണ് ഡി.ടി.പി.സി ഇത്തവണ ജലോത്സവത്തിനായി നീക്കി വച്ചിരിക്കുന്നത്. സംഘാടക സമിതി യോഗവുമായി ബന്ധപ്പെട്ടും തീരുമാനമായില്ല.
മത്സ്യബന്ധനത്തിനുപയോഗിക്കുന്ന വക്കത്തോണിയുമായി വള്ളംകളി മത്സരത്തിനിറങ്ങിയ പഴയകാലത്തു നിന്നു മാറി എല്ലാ ടീമുകളും ചുരുളന്‍ വള്ളത്തില്‍ മത്സരിക്കാന്‍ ഇറങ്ങുമ്പോഴും ജലോത്സവത്തിനു സ്ഥിരം സംവിധാനം ഒരുക്കാന്‍ അധികൃതര്‍ക്കു കഴിയാത്തതു കടുത്ത പ്രതിഷേധമുയര്‍ത്തുന്നുണ്ട്. പത്തു ലക്ഷം രൂപ വരെ ചെലവഴിച്ചാണ് ഓരോ ടീമും മത്സരവള്ളം ഇറക്കിയിരിക്കുന്നത്. 25, 15 പേര്‍ തുഴയുന്ന മത്സരം, വനിതകളുടെ മത്സരം എന്നിവയാണു നടക്കുക.
ഈ വര്‍ഷത്തെ ജലോത്സവത്തിനു തയാറെടുക്കുന്ന ടീമുകളുടെ എണ്ണം 18 ല്‍ എത്തി നില്‍ക്കുന്നു.
കാര്യങ്കോട് സ്ഥിരം വേദി, സ്റ്റാര്‍ട്ടിങ് ഫിനിഷിങ് പോയന്റുകളില്‍ സ്ഥിരം സംവിധാനം എന്നിവയെല്ലാം പാഴ് വാക്കായി കിടക്കുന്നു. ടീമുകള്‍ക്കുള്ള സമ്മാനത്തുക ഇപ്പോഴും പരിമിതമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."