തന്തൂരി കേസ്: സുഷീല്‍ കുമാര്‍ ശര്‍മയെ വിട്ടയക്കണമെന്ന് കോടതി
ന്യൂഡല്‍ഹി: കുപ്രസിദ്ധമായ തന്തൂരി കേസില്‍ ജീവപര്യന്തം തടവിന് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന സുഷീല്‍ ശര്‍മയെ വിട്ടയക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി.
1995 ജൂലൈ രണ്ടിന് ഭാര്യ നൈഷാനിയെ കൊലപ്പെടുത്തിയ ശേഷം തന്തൂരി അടുപ്പിലിട്ട കേസിലാണ് സുഷീര്‍ ശര്‍മ ശിക്ഷയനുഭവിക്കുന്നത്. കുറ്റകൃത്യത്തിനുള്ള ശിക്ഷയുടെ പരമാവധി അനുഭവിച്ചെന്നും അതിനാല്‍ പ്രതിയെ വിട്ടയക്കണമെന്നും കോടതി പറഞ്ഞു. സുഷീല്‍ ശര്‍മ 23 വര്‍ഷമായി ശിക്ഷ അനുഭവിക്കുന്നു.
പിഴയടക്കം ഇരുപതു വര്‍ഷത്തിലധികമായി ജയിലില്‍ കഴിയുകയാണ് ഇയാള്‍. കൊലപാതകം എന്നത് ക്രൂരതയാണെന്ന് കോടതി പറഞ്ഞു. അതിനുള്ള ശിക്ഷ അദ്ദേഹം അനുഭവിച്ചു കഴിഞ്ഞു. ഇനിയും തടവിലിടുന്നത് മനുഷ്യാവകാശ ലംഘനമാണ്.
അതിക്രൂരമായ കൊലയായതു കൊണ്ടുമാത്രം ഇയാളെ വിട്ടയക്കാനാവില്ലെന്ന് സെന്റന്‍സ് റിവ്യൂ ബോര്‍ഡിന് പറയാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.
ഒരാളെ അനന്തമായി ജയിലിലിടാന്‍ അനുവദിക്കുന്നത് ശരിയാണോ? എവിടെയാണ് ഇതിനുള്ള അതിര്‍വരമ്പ് വരക്കേണ്ടത്? അങ്ങനെയാണെങ്കില്‍ കൊലപാതകം ചെയ്ത ഒരാള്‍ക്ക് ഒരു കാലത്തും പുറത്തുവരാന്‍ പറ്റാതാകില്ലേ എന്നും കോടതി ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."