ഖനിയില്‍പെട്ടവര്‍ രക്ഷപ്പെടാന്‍ സാധ്യതയില്ല
ന്യൂഡല്‍ഹി: മേഘാലയയിലെ കല്‍ക്കരി ഖനിക്കകത്ത് കുടുങ്ങിയ 15 തൊഴിലാളികള്‍ രക്ഷപ്പെടാനുള്ള സാധ്യത കുറവാണെന്ന് ദേശീയ ദുരന്ത പ്രതികരണ സേന. ഉണ്ടായിരിക്കുന്നത് വലിയ ദുരന്തമാണെന്നും രക്ഷപ്പെടാന്‍ സാധ്യത കുറവാണെന്നും സേനയിലെ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. മുങ്ങല്‍ വിദഗ്ധരെ സഹായിക്കുന്നതിനായുള്ള മാപ്പില്ലാത്തത് തിരിച്ചടിയായി. വലിയ പമ്പുകള്‍കൊണ്ടുവന്ന് വെള്ളം വറ്റിക്കാന്‍ നോക്കുന്നുണ്ടെങ്കിലും ഇതുവരെ സാധ്യമായിട്ടില്ല. 320 അടിയുള്ള ഷാഫ്റ്റ് ഇറക്കിയപ്പോള്‍ 70 അടി പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി. വെള്ളവും കല്‍ക്കരിയും കലര്‍ന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം അസാധ്യമാകുമെന്നാണ് സേനയുടെ വിലയിരുത്തല്‍.
ആള്‍ക്കൂട്ട കൊലപാതകം: എട്ടു സംഘ്പരിവാറുകാര്‍ക്ക് ജീവപര്യന്തം
റാഞ്ചി: ജാര്‍ഖണ്ഡല്‍ ഗോരക്ഷാ ഗുണ്ടകളുടെ ആക്രമണത്തില്‍ മസ്‌ലൂം അന്‍സാരി (32), ഇംതിയാസ് ഖാന്‍ (11) എന്നിവര്‍ കൊലപ്പെട്ട കേസില്‍ എട്ടു സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ക്കു ജീവപര്യന്തം. കേസില്‍ 25000 രൂപ പിഴയായും പ്രതികള്‍ അടക്കണമെന്ന് അഡിഷനല്‍ ഡിസ്ട്രിക്ട് ജഡ്ജി റിഷികേഷ് കുമാര്‍ പറഞ്ഞു. ആക്രമണത്തിന്റെ മുഖ്യ ആസൂത്രകന്‍ പ്രദേശിക ബി.ജെ.പി നേതാവായ വിനോദ പ്രജാപതിയാണെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. 2016 മാര്‍ച്ച് 18ന് ലതാര്‍ ജില്ലയിലാണ് കൊലപാതകമുണ്ടായത്. ഇംതിയാസ് ഖാനെയും മസ്‌ലും അന്‍സാരിയെയും അടിച്ചു കൊലപ്പെടുത്തിയതിനു ശേഷം കൊലയാളികള്‍ മരത്തിന്റെ മുകളില്‍ തൂക്കിയിട്ടു.
സംഭവുമായി ബന്ധപ്പെട്ട് 12 പേരെയാണ് പൊലിസ് അറസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍ കോടതി വിധിയില്‍ സംതൃപ്തരല്ലെന്ന് കുടംബാംഗങ്ങള്‍ പറഞ്ഞു. കൊലയാളികള്‍ക്കു വധശിക്ഷ നല്‍കണമെന്നും കുടംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും ഇംതിയാസിന്റെ ഭാര്യ സെയ്‌റ ബിബി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."