HOME
DETAILS
MAL
സിറിയയിലെ സൈനിക നടപടി തുര്‍ക്കി മാറ്റിവച്ചു
backup
December 21 2018 | 18:12 PM
അങ്കാറ: സിറിയയിലെ സൈനിക നടപടി തുര്‍ക്കി മാറ്റിവച്ചു. സിറിയയില്‍നിന്നു സൈന്യത്തെ പിന്‍വലിക്കാനുള്ള യു.എസ് തീരുമാനത്തിനു പിറകെയാണു തുര്‍ക്കിയുടെ നടപടി. പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനാണ് വടക്കന്‍ സിറിയയിലെ കുര്‍ദ് വിമതര്‍ക്കെതിരേ പ്രഖ്യാപിച്ച സൈനിക നടപടി നീട്ടിയ കാര്യം പ്രഖ്യാപിച്ചത്. യു.എസ് നീക്കത്തെ ഉര്ദുഗാന് സ്വാഗതം ചെയ്തു.
''യു.എസ് തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ കുറച്ചുകൂടി കാത്തിരുന്നു സ്ഥിതിഗതികള്‍ വിലയിരുത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതിനുശേഷമേ ഇനി സിറിയയില്‍ സൈനിക നടപടിയുണ്ടാകൂ. എന്നാല്‍ സിറിയയില്‍ ഇപ്പോഴും അവശേഷിക്കുന്ന ഐ.എസ് ഭീകരരെ നിര്‍വീര്യമാക്കാനുള്ള പദ്ധതികള്‍ തുര്‍ക്കി ആവിഷ്ക്കരിച്ചുവരികയാണ് ''-ഇസ്താംബൂളില്‍ നടത്തിയ പ്രസംഗത്തില്‍ ഉര്ദുഗാന് മുന്നറിയിപ്പ് നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."