HOME
DETAILS
MAL
ഔദ്യോഗിക പരിപാടി: ധനമന്ത്രി
backup
December 21 2018 | 19:12 PM
തിരുവനന്തപുരം: വനിതാമതില്‍ രാഷ്ട്രീയ പരിപാടിയല്ലെന്നും സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടിയാണെന്നും ധനമന്ത്രി തോമസ് ഐസക്. വനിതാമതില്‍ സര്‍ക്കാര്‍ സ്പോണ്സര് ചെയ്തതാണ്.
പക്ഷേ ബജറ്റില്‍ നിന്നുള്ള തുകയല്ല ഇതിനായി ചെലവാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ വനിതാമതിലിനെ സ്ത്രീ സുരക്ഷക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് കാണുന്നത്. വനിതാ ശാക്തീകരണത്തിന് 50 കോടി നീക്കിവച്ചിരുന്നു. എന്നാല്‍ അതില്‍ നിന്ന് ഒരു പൈസ പോലും വനിതാ മതിലൊരുക്കാന്‍ ചെലവാക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."