അഡ്വ. സി. ഷുക്കൂറിനെ ലീഗില്‍ നിന്ന് പുറത്താക്കി
കാസര്‍കോട്: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് മഹാത്മാഗാന്ധി സര്‍വകലാശാല പ്രോ വൈസ് ചാന്‍സലര്‍ ഷീനാ ഷുക്കൂറിന്റെ ഭര്‍ത്താവ് അഡ്വ. സി. ഷുക്കൂറിനെ മുസ്ലിംലീഗില്‍ നിന്നു പുറത്താക്കി.
നിരന്തരമായി സംഘടനാവിരുദ്ധ പ്രവര്‍ത്തനം നടത്തി വരുന്ന ഷുക്കൂറിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നു പുറത്താക്കിയതായി സംസ്ഥാന കമ്മിറ്റി ഓഫിസില്‍ നിന്ന് അറിയിച്ചു.
അരിയില്‍ അബ്ദുല്‍ ഷുക്കൂര്‍ കേസില്‍ പ്രതിയായ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ പുകഴ്ത്തി ഫേസ്ബുക്കില്‍ പോസ്റ്റിട്ടതാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതേതുടര്‍ന്നു ലീഗ് നിയന്ത്രണത്തിലുള്ള ലോയേഴ്്വഅസ് ഫോറം കാസര്‍കോട് ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്നു ഷുക്കൂറിനെ നേരത്തെ നീക്കിയിരുന്നു.
പിന്നാലെ പി. ജയരാജനുമായി ചര്‍ച്ച നടത്തി ചിത്രങ്ങള്‍ ഫേസ്ബുക്കിലിട്ടതും കഴിഞ്ഞദിവസം വനിതാ മതിലിനെ പിന്തുണച്ച് സി.പി.എം മുഖപത്രത്തില്‍ ലേഖനമെഴുതിയതും ലീഗ് നേതൃത്വത്തെ പ്രകോപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."