HOME
DETAILS

വെള്ളാപ്പള്ളിയുടെ സര്‍ട്ടിഫിക്കറ്റ് തനിക്ക് ആവശ്യമില്ല: എം.കെ മുനീര്‍

  
backup
December 21, 2018 | 7:15 PM

%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9f

 

പത്തനംതിട്ട: വര്‍ഗീയത പരസ്യമായി പ്രകടിപ്പിച്ച വെള്ളാപ്പള്ളി നടേശന്റെ സര്‍ട്ടിഫിക്കറ്റ് തനിക്ക് ആവശ്യമില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍. യൂത്ത് ലീഗ് യുവജന യാത്രക്ക് പത്തനംതിട്ടയില്‍ നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തന്നെ അല്‍പ്പനെന്ന് വിളിച്ച വെള്ളാപ്പള്ളി നടേശന് ആ വിശേഷണം സ്വര്‍ണ്ണത്തളികയില്‍ അല്‍പം പഞ്ചസാരയും വിതറി തിരിച്ചേല്‍പ്പിക്കുന്നു.
വനിതാ മതിലിന് സര്‍ക്കാര്‍ പണം കൊടുക്കില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിലും 50 കോടി വകയിരുത്തിയെന്ന് അഡ്വക്കേറ്റ് ജനറല്‍ കോടതിയിലും പറയുന്നു. ഇതില്‍ ഏതാണ് ശരിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. വനിതാ മതിലിനായി ആയിരം വീടുകള്‍ നിര്‍മിക്കാവുന്ന 50 കോടി രൂപയാണ് സര്‍ക്കാര്‍ പാഴാക്കുന്നത്. നികുതി പണം കൊണ്ട് പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ കെട്ടിപ്പടുക്കുന്നതിനു പകരം രാഷ്ട്രീയ ലക്ഷ്യത്തോടെ പണം ധൂര്‍ത്തടിക്കുകയാണ്.
കോഴിക്കോട് മാന്‍ഹോളില്‍ അകപ്പെട്ടവരെ രക്ഷിക്കാന്‍ ഇറങ്ങി മരിച്ച സി.ഐ.ടി.യു അനുഭാവിയായ നൗഷാദിന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ധനസഹായം നല്‍കിയപ്പോള്‍ വര്‍ഗീയവിഷം തുപ്പിയ വെള്ളാപ്പള്ളി നടേശനും ബാബരി മസ്ജിദ് പൊളിച്ച കര്‍സേവകനായ സുഗുണനും നേതൃത്വം നല്‍കുന്ന മതിലിനെ വര്‍ഗീയ മതിലെന്നല്ലാതെ എന്തു വിളിക്കും. മന്നത്ത് പത്മനാഭന്‍ എന്ന നവോത്ഥാന നായകനെ പോലും വെള്ളാപ്പള്ളി പറയുന്നതിന് അനുസരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ അവഹേളിക്കുന്നു.
എന്‍.എസ്.എസിനെ ആക്ഷേപിച്ച് വെള്ളാപ്പള്ളിയെ മഹത്വവല്‍ക്കരിച്ച് സാമുദായിക സംഘടനകള്‍ക്കിടയില്‍ വിഭാഗീയത ശക്തമാക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. മുസ്‌ലിം ലീഗിനെതിരേ ഇ.എം.എസ് മുതല്‍ പല സി.പി.എമ്മുകാരും വര്‍ഗീയത ആരോപിച്ചതാണ്. തങ്ങള്‍ അതിനെ സഹിഷ്ണുതയോടെ നേരിട്ടു.
എന്നാല്‍ ഇപ്പോള്‍ അവര്‍ക്ക് ഹാലിളകുന്നു. വനിതകളെ ഭീഷണിപ്പെടുത്തി അടുക്കളയില്‍ നിന്ന് തെരുവിലേക്ക് കൊണ്ടുപോകുകയാണ്. വനിതാ മതിലില്‍ പങ്കെടുക്കാന്‍ ആശാവര്‍ക്കര്‍മാരെയും കുടുംബശ്രീക്കാരെയും തൊഴിലുറപ്പ് തൊഴിലാളികളെയും ഭീഷണിപ്പെടുത്തുന്നുവെന്നും മുനീര്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എൽ.പി.ജി പ്രതിസന്ധി; വിതരണം ഇനി മുൻ​ഗണന ക്രമത്തിൽ; ഹോട്ടലുകൾക്ക് 40 ശതമാനം ആശുപത്രി, സ്കൂൾ-കോളജുകൾക്ക് 100 ശതമാനം 

Kerala
  •  a month ago
No Image

ബലാത്സം​ഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം തുടരും; ഹരജിയിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീംകോടതി 

Kerala
  •  a month ago
No Image

സീല്‍ വിവാദം; കോണ്‍ഗ്രസിന്റെ എഐ വീഡിയോ നീക്കം ചെയ്ത് കേരള പൊലിസ്; നടപടിയെടുത്തത് അഞ്ഞൂറിലധികം അക്കൗണ്ടുകള്‍ക്കെതിരെ 

Kerala
  •  a month ago
No Image

ഇസ്റാഈലുമായി ചർച്ച നടത്തുന്നത് കീഴടങ്ങുന്നതിന് തുല്യം; ഹിസ്ബുള്ള മേധാവി നയിം ഖാസിം

International
  •  a month ago
No Image

ഹോർമുസ് കടലിടുക്കിൽ പ്രതിസന്ധി രൂക്ഷം: 2,000 കപ്പലുകളും 20,000 നാവികരും കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

International
  •  a month ago
No Image

വി.ഡി സതീശന് വനവാസത്തിന് പോകാന്‍ തയ്യാറെടുക്കാം, എല്‍ഡിഎഫിന് മൂന്നാമൂഴം ഉറപ്പ്; ബിനോയ് വിശ്വം 

Kerala
  •  a month ago
No Image

ലോകം വൻ വ്യവസായ പ്രതിസന്ധിയിലേക്ക്; 70-കളേക്കാൾ വലിയ തകർച്ചയുണ്ടാകുമെന്ന് ഐസിസി മുന്നറിയിപ്പ്

International
  •  a month ago
No Image

വിദ്യാര്‍ഥികള്‍ക്ക് വില്‍ക്കാനായി കഞ്ചാവ് കടത്ത്; പന്ത്രണ്ടര കിലോ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

Runway Collision at LaGuardia: Was Air Traffic Control Error the Cause?

International
  •  a month ago
No Image

ന്യൂയോർക്കിലെ വിമാനപകടത്തിന് കാരണം കൺട്രോൾ ടവറിൽ സംഭവിച്ച പിഴവോ?

International
  •  a month ago