സ്വാതന്ത്ര്യത്തിനു വേണ്ടി ജീവന് ബലിയര്‍പ്പിച്ചവരെ മറക്കരുത്: കെ.എ ചന്ദ്രന്
പാലക്കാട് : സ്വാതന്ത്ര്യത്തിനു വേണ്ടി ജീവനും രക്തവും സമ്പത്തും ത്യജിച്ച മഹാത്മാക്കളെ പുതിയ തലമുറ മറക്കരുതെന്ന് മുന്‍ എം.എല്‍.എ. കെ.എ. ചന്ദ്രന് പറഞ്ഞു. കേരള മദ്യനിരോധന സമിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോട്ടമൈതാനം രക്തസാക്ഷിമണ്ഡപത്തില്‍ ക്വിറ്റ് ഇന്ത്യാ ദിനത്തോടനുബന്ധിച്ച് നടത്തിയ ''ലിക്കര്‍ ക്വിറ്റ് ഇന്ത്യാദിന'' സര്‍വമത പ്രാര്‍ഥനാ സമ്മേളനം ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാര്‍ഥികളടക്കമുള്ള യുവതലമുറകള്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട് സ്ത്രീപീഡനങ്ങളും കൊലപാതകങ്ങളും വരെ നടക്കുമ്പോള്‍ ശക്തമായ നടപടികള്‍ എടുക്കേണ്ട ഭരണാധികാരികള്‍ കണ്ടില്ലെന്ന് നടിക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും, ഭരണഘടനയുടെ 47-ാം അനുചേദത്തില് അനുശാസിക്കുന്ന രാജ്യത്തൊട്ടാകെ മദ്യ-ലഹരി നിരോധനമാണ് പരിഹാരമാര്‍ഗമെന്നും അവ നടപ്പാക്കുന്നതിനുള്ള രാഷ്ട്രീയ ഇച്ഛാശക്തി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് വിളയോടി വേണുഗോപാല്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എ.കെ. സുല്‍ത്താന്‍ മദ്യവിരുദ്ധ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. പി.എ. രമണീഭായ് മുഖ്യപ്രഭാഷണം നടത്തി. കെ. അബൂബക്കര്‍, എസ്. കുമാരന്, എം. കൃഷ്ണാര്‍ജ്ജുനന്‍, വിക്ടോറിയ വിന്‍സന്റ്, എം. കുഞ്ചു കാവശ്ശേരി, എസ്. ശൈല, ബി. രാജേന്ദ്രന്, കെ.എ. രഘുനാഥന്, പി.എസ്. നാരായണന്, ഡോ. രഘുനാഥ് പാറയ്ക്കല്‍, എസ്. ഷാജഹാന്, കെ.എ. സുലൈമാന്‍, എച്ച്. ലാസര്‍, റയ്മണ്ട് ആന്റണി, കെ.കെ. രാമകൃഷ്ണന്, ആര്.സ്വാമിനാഥന്, എസ്. രാധാകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."