HOME
DETAILS

വിദേശികള്‍ക്കുള്ള ലെവി ആവശ്യമെന്നു തോന്നിയാല്‍ സര്‍ക്കാര്‍ പുനഃപരിശോധിക്കുമെന്ന് സഊദി

  
backup
December 21 2018 | 19:12 PM

levy-need-decision-foreigners-spm-gulf

#നിസാര്‍ കലയത്ത്

ജിദ്ദ: സഊദിയില്‍ വിദേശികള്‍ക്കുള്ള ലെവി ആവശ്യമെന്നു തോന്നിയാല്‍ സര്‍ക്കാര്‍ പുനഃപരിശോധിക്കുമെന്ന് സാമ്പത്തിക ആസൂത്രണ മന്ത്രി മുഹമ്മദ് അല്‍തുവൈജിരി അറിയിച്ചു. തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ദേശീയ സമ്പദ്‌വ്യവസ്ഥക്ക് സംഭാവനകള്‍ നല്‍കുന്നതിനും ചില പ്രത്യേക മേഖലകള്‍ക്കും വ്യവസായങ്ങള്‍ക്കും ആവശ്യപ്പെടുന്ന പക്ഷം ലെവി പുനഃപരിശോധിക്കുന്നതിന് ഗവണ്‍മെന്റ് ഒരുക്കമാണെന്നും അദ്ദേഹം അറിയിച്ചു.

അതേ സമയം ചെറുകിട, ഇടതരം വിഭാഗത്തില്‍ പെട്ട സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ആ വിഭാഗത്തില്‍ പെട്ട സ്ഥാപനങ്ങള്‍ സര്‍ക്കാരിലേക്ക് അടച്ച എട്ടിനം ഫീസുകള്‍ തിരികെ നല്‍കാന്‍ മന്ത്രാലയത്തിന്റെ കീഴില്‍ രൂപീകരിച്ച സൂപര്‍വൈസറി കമ്മിറ്റി പദ്ധതി തയ്യാറാക്കി. ആകെ 700 കോടി റിയാല്‍ ഇതിനായി നീക്കിവച്ചതായി റിപ്പോര്‍ട്ട് പറയുന്നു. 2021 വരെ ഇത്തരം സ്ഥാപനങ്ങള്‍ക്ക് എട്ടിനം ഫീസുകള്‍ തിരികെ നല്‍കാനാണു പദ്ധതി. അനുവദിച്ച ഫണ്ട് അതിനു മുമ്പ് സ്ഥാപനങ്ങള്‍ക്ക് നല്‍കിക്കഴിഞ്ഞാലും റീഫണ്ട് പദ്ധതി അവസാനിക്കും. അതേ സമയം നിയമപരമായി ഇങ്ങനെ ഫണ്ട് തിരികെ ലഭിക്കാന്‍ അര്‍ഹതയുള്ളവരെ കമ്മിറ്റി കണ്ടെത്തും. അപേക്ഷകരില്‍ വ്യാജന്മാരില്ലെന്ന് ഉറപ്പ് വരുത്തും.

കമ്പനി സ്ഥാപിക്കുന്നതിനുള്ള കരാര്‍ പ്രസിദ്ധീകരിച്ച ഫീസ്, ട്രേഡ് ലൈസന്‍സ് ഇഷ്യു ചെയ്തതും പുതുക്കിയതും ആയ ഫീസുകള്‍, ചേംബര്‍ ഓഫ് കൊമേഴ്‌സ് രജിസ്‌ട്രേഷന്‍ ഫീസും പുതുക്കിയതും. ബലദിയ ലൈസന്‍സ് ഫീസ്, സാമ്പത്തിക വ്യവഹാരങ്ങള്‍ക്കായി ഇഷ്യു ചെയ്ത ലൈസന്‍സ് ഫീസുകള്‍, ട്രേഡ് മാര്‍ക് രജിസ്‌ട്രേഷന്‍ ഫീസ് സഊദി പോസ്റ്റിന്റെ വാസില്‍ സര്‍വീസിനു നടത്തിയ രജിസ്‌ട്രേഷന്‍. വിദേശികളുടെ ലെവി ഫീസിന്റെ 80 ശതമാനം തുടങ്ങിയവയാണ് തിരിച്ചു നല്‍ക്കുക. ഇതില്‍ ലെവി ഒഴിച്ചുള്ളതെല്ലാം മുഴുവനായും തിരിച്ചുനല്‍കും.

വിശദാംശങ്ങള്‍ https://ester-dad.monshaat.gov.sa/Home/FQ എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതേ സമയം വിദേശികളുടെ ആശ്രിതരുടേത് ഉള്‍പ്പെടില്ല. ലെവി ഫീസിന്റെ 80 ശതമാനം തിരികെ ലഭിക്കണമെങ്കില്‍ റീട്ടെയ്ല്‍ ആന്‍ഡ് കോണ്‍ട്രാക്റ്റിംഗ് സെക്റ്ററിലെ വിദേശികളുടെ എണ്ണം 20 ല്‍ കൂടാന്‍ പാടില്ല എന്നും നിബന്ധനയുണ്ട്.

അതോടൊപ്പം സഊദി പൗരന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ക്കെ ഫീസുകള്‍ തിരികെ നല്‍കുകയുള്ളു. 2016 ജനുവരി ഒന്നിനു ശേഷം ആരംഭിച്ച സ്ഥാപനമായിരിക്കണമെന്നും നിതാഖാത്തില്‍ സഊദി തൊഴില്‍ മന്ത്രാലയത്തിന്റെ നിബന്ധനകള്‍ പാലിച്ചിരിക്കണമെന്നും നിബന്ധനയുണ്ട്. തെറ്റായ വിവരങ്ങള്‍ നല്‍കി പണം തട്ടാന്‍ ശ്രമിച്ചാല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ ദേശീയ ദിനം; ടിആർ 17 എന്ന പുതിയ ഫെറി സർവീസ് ആരംഭിക്കുമെന്ന് ആർടിഎ

uae
  •  12 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; അഞ്ചാം പോരും ഒപ്പത്തിനൊപ്പം

Others
  •  12 days ago
No Image

സന്ദർശക വീസ നിയമം പരിഷ്കരിച്ചത് ഇരുട്ടടി; ഇനി വീസ പുതുക്കാൻ 30 ദിവസത്തെ ഇടവേള ആവശ്യം

uae
  •  12 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; എടിഎമ്മിൽ നിന്ന് പണമെടുക്കാനെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു

National
  •  12 days ago
No Image

യുഎഇ ദേശീയ ദിനം; ഡിസംബർ 2, 3 തീയതികളിൽ ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

uae
  •  12 days ago
No Image

മലപ്പുറത്ത് എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  12 days ago
No Image

പന്നിയങ്കരയിൽ ടോള്‍ പ്ലാസയിലേക്ക് നിയന്ത്രണം വിട്ട് ലോറി ഇടിച്ചുകയറി; അപകടമൊഴിവായത് തലനാരിഴയ്ക്ക്

Kerala
  •  12 days ago
No Image

റിയാദ് മെട്രോ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു

Saudi-arabia
  •  12 days ago
No Image

ഉത്തർപ്രദേശ്; ഓടുന്ന എസി ബസിൽ നിന്ന് മുറുക്കാൻ തുപ്പാൻ ശ്രമിക്കുന്നത്തിനിടെ 45കാരന് ദാരുണാന്ത്യം

National
  •  12 days ago
No Image

പദയാത്രക്കിടെ അരവിന്ദ് കെജ്രിവാളിനുനേരെ ആക്രമണം; പ്രതി പിടിയിൽ

National
  •  12 days ago