HOME
DETAILS
MAL
മോര് കഴിച്ച് ദേഹാസ്വാസ്ഥ്യം; ഭക്ഷ്യ സുരക്ഷാ വിഭാഗം സാംപിള്‍ പരിശോധിച്ചു
backup
December 22 2018 | 03:12 AM
പന്തീരാങ്കാവ്: മോര് കഴിച്ചതിനെ തുടര്‍ന്ന് തലവേദനയും ഛര്‍ദിയും അനുഭവപ്പെട്ടെന്ന പരാതിയില്‍ ആരോഗ്യവിഭാഗം സാംപിള്‍ പരിശോധിച്ചു. ഒളവണ്ണ പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അജയ്കുമാറിനു നല്കിയ പരാതിയെ തുടര്‍ന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗമെത്തി മോരിന്റെ സാംപിള്‍ ശേഖരിച്ചത്. ഫുഡ് സേഫ്റ്റി അസി. കമ്മിഷണര്‍ ജോര്‍ജ് വര്‍ഗീസ്, ഫുഡ് സേഫ്റ്റി ഓഫിസര്‍ വിനോദ് കുമാര്‍, ഒളവണ്ണ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് തുടങ്ങിയവരടങ്ങുന്ന സംഘമാണ് പരിശോധനക്കെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."