പ്രളയത്തില്‍ തകര്‍ന്ന റോഡ് നന്നാക്കാന്‍ നടപടികളില്ല
മാനന്തതവാടി: പ്രളയം കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും ഇടിഞ്ഞ് തകര്‍ന്ന റോഡ് നന്നാക്കാന്‍ നടപടികളില്ല. കഴിഞ്ഞകാലവര്ഷ കെടുതിയിലാണ് തിരുനെല്ലി ക്ഷേത്രത്തിലേക്ക് പോകുന്ന പൊലിസ് സ്റ്റേഷന് സമീപം റോഡരികിന്റെ തിണ്ട് ഇടിഞ്ഞ് വന്‍ കൊക്ക രൂപപെട്ട് അപകടാവസ്ഥയിലായത്. വാഹനങ്ങള്‍ ഇതുവഴി കടന്ന് പോകുന്നത് അപകട ഭീഷണിയാവുകയാണ്. പ്രളയം കഴിഞ്ഞ് നൂറ് ദിവസം കഴിഞ്ഞിട്ടും റോഡരിക് കെട്ടാനോ മണ്ണിട്ട് നികത്താനോ അധികൃതര്‍ തയാറാകുന്നല്ലെന്നാണ് പരാതി. കഷ്ടിച്ചാണ് വാഹനങ്ങള്‍ കടന്നു പോകുന്നത്. 30 മീറ്റര്‍ ദൂരത്തോളമുള്ള റോഡരികാണ് ഇടിഞ്ഞത്. ഒരു മാസം മുമ്പ് ലക്ഷങ്ങള്‍ ചിലവഴിച്ച് ടാര്‍ ചെയ്ത തിരുനെല്ലി റോഡില്‍ റിപ്പയര്‍ ചെയ്ത പകുതി തുക പോലും റോഡരിക് പുനഃസ്ഥാപിക്കാന്‍ വേണ്ടന്നിരിക്കേയാണ് അധികൃതരുടെ അനാസ്ഥ അടിയന്തരമായി റോഡരിക് കെട്ടി നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് നാട്ടുകാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."