ഒച്ചിനേയും തോല്‍പ്പിച്ച് കല്ലോടിയിലെ ഡ്രൈനേജ്, കല്‍വര്‍ട്ട് നിര്‍മാണം
മാനന്തവാടി: വികസനത്തിന്റെ ഭാഗമായുള്ള നിര്‍മാണ പ്രവൃത്തിയില്‍ ഒച്ചിനേയും തോല്‍പ്പിച്ച് അധികൃതര്‍. എടവക പഞ്ചായത്തിലെ കല്ലോടി ടൗണ്‍ വികസനത്തിന്റെ ഭാഗമായുള്ള ഡ്രൈയിനേജ്, കല്‍വര്‍ട്ട് നിര്‍മാണമാണ് വര്‍ഷം രണ്ടു പിന്നിട്ടിട്ടും തുടങ്ങിയിടത്ത് തന്നെ തുടരുന്നത്. ടൗണ്‍ വികസനത്തിനായി മുന്‍ മന്ത്രി ജയലക്ഷ്മിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും രണ്ടര വര്‍ഷം മുന്‍പാണ് 25 ലക്ഷം രൂപ അനുവദിച്ചത്. ഇതില്‍ 50 മീറ്റര്‍ ഡ്രൈനേജ് മാത്രമാണ് ഇതുവരെ നിര്‍മിച്ചത്. കല്ലോടി പാതിരിച്ചാല്‍ റോഡിലെ 50 മീറ്റര്‍ ഡ്രൈനേജും ചെറിയ കല്‍വര്‍ട്ടും മാത്രമാണ് ഇതുവരെ പൂര്‍ത്തിയായത്. ഇതിനെതിരേ പ്രതിഷേധം ശക്തമായിരിക്കുകയാണ്. പ്രവര്ൃത്തികള്ക്കായി ഇറക്കിയ മെറ്റലും കല്ലുകളും റോഡരികില്‍ കൂട്ടിയിട്ടിരിക്കുകയാണ്. ഡ്രൈയിനേജ് നിര്‍മിക്കുമെന്ന അറിയിപ്പിനെ തുടര്‍ന്ന് റോഡരികില്‍ സ്ഥാപിച്ചിരുന്ന പൈപ്പുകളും ടാപ്പും വാട്ടര്‍ അതോറിറ്റി എടുത്ത് മാറ്റിയിരുന്നു. ഇതോടെ സമീപത്തെ നിരവധി കുടുംബങ്ങളുടേയും ടൗണിലെ വ്യാപാരികളുടേയും കുടിവെള്ളവും മുട്ടിയിരിക്കുകയാണ്. ഡ്രൈനേജ് നിര്‍മിക്കുമെന്ന പ്രഖ്യാപനത്തെ തുടര്‍ന്ന് വാട്ടര്‍ അതോറിറ്റി നിലവിലുള്ള ഓവ് ചാലുകള്‍ കൂടി അടച്ചതോടെ കഴിഞ്ഞ പ്രളയത്തില്‍ വെള്ളവും മണ്ണും റോഡിലൂടെ കുത്തിയൊലിച്ചത് നാട്ടുകാര്‍ക്ക് ഏറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചിരുന്നു. പ്രവര്‍ത്തികള്‍ ധ്രുതഗതിയില്‍ പൂര്‍ത്തീകരിക്കാന്‍ അധികൃതരുടെ ഭാഗത്ത് നിന്നും അടിയന്തര നടപടികള്‍ ഉണ്ടായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."