ഹിപ്പോ കാംപസ് ലീഡേഴ്‌സ് സമ്മിറ്റ്: രജിസ്‌ട്രേഷന്‍ ആരംഭിച്ചു
പട്ടാമ്പി: വല്ലപ്പുഴ ദാറുന്നജാത്ത് ഇസ്‌ലാമിക് കോംപ്ലക്‌സ് വിദ്യാര്‍ഥി സംഘടനയ്ക്കു കീഴില്‍ സംഘടിപ്പിക്കുന്ന കേരളത്തിലെ ഇസ്‌ലാം മത കലാലയങ്ങളില്‍നിന്നുള്ള മികച്ച വിദ്യാര്‍ഥിയെ കണ്ടെത്തുന്നതിനായുള്ള സംസ്ഥാനതല ചാംപ്യന്‍ഷിപ്പ് 'ഹിപ്പോ കാംപസ് ദി സ്റ്റേറ്റ് ചാംപ്യന്റെ' ആദ്യ ഘട്ടമായ ലീഡേഴ്‌സ് മീറ്റിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. കാംപസ് ഹംഗാമ, ഇന്റര്‍കൊളീജിയറ്റ് മീറ്റ്, ഗ്രാന്റ് ഫിനാലെ എന്നീ മൂന്ന് വിഭാഗങ്ങളിലായി വിദ്യാര്‍ഥികളുടെ പൊതു വിജ്ഞാനം, ഭാഷ (അറബി, ഇംഗ്ലീഷ്, മലയാളം), എഴുത്ത്, അവതരണം, മത വിഷയങ്ങള്‍ എന്നീ മേഖലകളിലെ പ്രാവീണ്യം പരീക്ഷിക്കപ്പെടുന്നതാണ് മത്സരം. വിജയികള്‍ക്ക് യഥാക്രമം 25000, 12000, 8000 രൂപ റിവാര്‍ഡായി നല്‍കും. ഹിപ്പോകാംപസ് ഗുഡ്‌വില്‍ അംബാസഡര്‍ കൂടിയായ പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങളും പ്രമുഖ ട്രെയിനര്‍മാരും നേതൃത്വം നല്‍കുന്ന ലീഡേഴ്‌സ് സമ്മിറ്റ് 17നു രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെ വല്ലപ്പുഴ ദാറുന്നജാത്ത് കാംപസില്‍ നടക്കും. ലീഡേഴ്‌സ് സമ്മിറ്റില്‍ കേരളത്തിലെ ഓരോ ഇസ്‌ലാമിക സ്ഥാപനങ്ങളിലെയും വിദ്യാര്‍ഥി സംഘടനയുടെ മൂന്ന് പ്രതിനിധികള്‍ക്ക് പങ്കെടുക്കാം. രജിസ്‌ട്രേഷനായി സ്ഥാപനത്തിന്റെയും പ്രതിനിധികളുടെയും പേരും ഫോണ്‍ നമ്പറും വശുുീരമാുൗരൈ@ഴാമശഹ.രീാ എന്ന ഇ മെയിലിലേക്ക് 14ന് മുന്‍പായി അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9895118114, 9539149456.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."