തീര്‍ഥാടകര്‍ക്കായി നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപ് ഒരുങ്ങി; ഉദ്ഘാടനം നാളെ
നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി പുണ്യഭൂമിയിലേക്ക് യാത്ര തിരിക്കുന്ന തീര്‍ഥാടകരെ വരവേല്‍ക്കാന്‍ നെടുമ്പാശ്ശേരിയിലെ താല്‍ക്കാലിക ഹജ്ജ് ക്യാംപ് പൂര്‍ണ സജ്ജമായി. നാളെ വൈകിട്ട് ഏഴിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഹജ്ജ് കാര്യ വകുപ്പ് മന്ത്രി കെ.ടി.ജലീല്‍ അധ്യക്ഷനാകും. നാളെ ഉച്ചയോടെ തീര്‍ഥാടകര്‍ എത്തിത്തുടങ്ങും. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൂടുതല്‍ തീര്‍ഥാടകര്‍ യാത്രയാകുന്നത് ഇത്തവണയാണ്. ഇത് കണക്കിലെടുത്ത് കൂടുതല്‍ സൗകര്യങ്ങളും ക്യാംപില്‍ ഒരുക്കിയിട്ടുണ്ട്. എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് ഹാങ്കറില്‍ സിയാലിന്റെ നേതൃത്വത്തിലാണ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയത്.
1,25,000 ച. അടി വിസ്തീര്‍ണത്തില്‍ രണ്ട് ഹാങ്കര്‍ കെട്ടിടങ്ങളിലും 60,000 ച. അടി വിസ്തീര്‍ണത്തില്‍ താല്‍കാലിക പന്തല്‍ ഒരുക്കിയുമാണ് ക്യാംപ് സജ്ജീകരിച്ചിരിക്കുന്നത്. സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫിസ്, ഹാജിമാരുടെ ലഗേജ് സൂക്ഷിക്കാനുള്ള സൗകര്യം, ഹാജിമാര്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യം, സഊദി എയര്‍ലൈന്‍സ് ഓഫിസ്, നിസ്‌കാര സൗകര്യം, സ്ത്രീ തീര്‍ഥാടകര്‍ക്കുള്ള താമസ സൗകര്യം എന്നിവ ഒരുക്കിയിരിക്കുന്നത് ആദ്യത്തെ ഹാങ്കറിലാണ്. രണ്ടാമത്തെ ഹാങ്കറില്‍ ഹജ്ജ് സെല്‍, ബാങ്ക് കൗണ്ടര്‍, കോണ്‍ഫറന്‍സ് ഹാള്‍, പുരുഷ തീര്‍ഥാടകര്‍ക്കുള്ള താമസ സൗകര്യം എന്നിവയും ഒരുക്കിയിട്ടുണ്ട്.
ഭക്ഷണശാല, ഹാജിമാരെ യാത്രയയക്കാന്‍ എത്തുന്നവര്‍ക്കുള്ള വിശ്രമകേന്ദ്രം, ബാത്ത് റൂം സൗകര്യം, വുളു ചെയ്യുന്നതിനുള്ള സൗകര്യം തുടങ്ങിയവക്ക് താല്‍ക്കാലിക കെട്ടിടങ്ങളില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഒരേ സമയം മുന്നൂറോളം വാഹനങ്ങള്‍ക്കും ഇവിടെ പാര്‍ക്ക് ചെയ്യാന്‍ കഴിയും. ഞായറാഴ്ച രാവിലെ 6.45 ന് ആദ്യ ഹജ്ജ് വിമാനം മന്ത്രി കെ.ടി.ജലീല്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. 300 തീര്‍ഥാടകരാണ് ആദ്യ ഹജ്ജ് വിമാനത്തില്‍ യാത്രയാകുന്നത്. സഊദി എയര്‍ലൈന്‍സിന്റെ എസ് വി 5747 നമ്പര്‍ വിമാനമാണ് ആദ്യ സംഘം തീര്‍ഥാടകരുമായി നെടുമ്പാശ്ശേരിയില്‍ നിന്ന് പറന്നുയരുന്നത്. 14 ദിവസങ്ങളിലായി 39 വിമാനങ്ങളാണ് തീര്‍ഥാടകര്‍ക്കായി സഊദി എയര്‍ലൈന്‍സ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഈ മാസം 26 നാണ് അവസാന വിമാനം.
ലഗേജുകള്‍ ക്യാംപില്‍ വച്ച് സഊദി എയര്‍ലൈന്‍സിന് കൈമാറും
നെടുമ്പാശ്ശേരി: തീര്‍ഥാടകരുടെ ലഗേജുകള്‍ ഹജ്ജ് ക്യാംപില്‍ വച്ച് തന്നെ സഊദി എയര്‍ലൈന്‍സിന് കൈമാറും. യാത്ര പുറപ്പെടുന്നതിന് തലേ ദിവസം ഉച്ചയ്ക്ക്‌ശേഷം രണ്ടിനും അഞ്ചിനും ഇടയിലായി തീര്‍ഥാടകര്‍ ക്യാംപില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് നിര്‍ദേശം. ക്യാംപിലെത്തി രജിസ്റ്റര്‍ ചെയ്യുന്ന തീര്‍ഥാടകരുടെ ലഗേജുകള്‍ അപ്പോള്‍ തന്നെ സഊദി എയര്‍ലൈന്‍സിന് കൈമാറും.
ക്യാംപില്‍ വച്ച് തന്നെ ലഗേജുകള്‍ ചെക്ക് ഇന്‍ ചെയ്ത് പ്രത്യേക വാഹനത്തില്‍ വിമാനത്താവളത്തില്‍ എത്തിക്കും. ലഗേജുകളില്‍ ഗ്രീന്‍, അസീസിയ കാറ്റഗറി തിരിച്ച് സെന്‍ട്രല്‍ ഹജ്ജ് കമ്മിറ്റി നല്‍കിയ ദേശീയ പതാക ആലേഖനം ചെയ്ത ടാഗുകള്‍ സഹിതമാണ് ചെക്ക് ഇന്‍ കൗണ്ടറില്‍ എത്തിക്കുന്നത്. ഇത് ഹാജിമാര്‍ക്ക് ലഗേജുകള്‍ പെട്ടെന്ന് തിരിച്ചറിയാന്‍ സഹായിക്കും. വിമാനം പുറപ്പെടുന്നതിന് മൂന്ന് മണിക്കൂര്‍ മുന്‍പ് ക്യാംപില്‍ നിന്ന് ഹാജിമാരെ ബസുകളില്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടി 3 ടെര്‍മിനലില്‍ എത്തിക്കും. വിമാനത്താവളത്തില്‍ ഹാജിമാര്‍ക്ക് നിസ്‌കരിക്കാന്‍ പ്രത്യേക സജ്ജീകരണം സിയാല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എമിഗ്രേഷന്‍ നടപടികള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ പ്രത്യേകം കൗണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്.
തീര്‍ഥാടകര്‍ക്ക് പരമാവധി സൗകര്യം ഒരുക്കി: ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍
നെടുമ്പാശ്ശേരി: ഹജ്ജ് തീര്‍ഥാടകര്‍ക്ക് പരമാവധി സൗകര്യം ഒരുക്കുന്ന കാര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരള ഹജ്ജ് കമ്മിറ്റി മുന്നിലാണെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി പറഞ്ഞു.
നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാനത്ത് നിന്നുള്ള ഹാജിമാരെ സഹായിക്കാന്‍ 200 പേര്‍ക്ക് ഒരാള്‍ എന്ന കണക്കില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ 56 വളണ്ടിയര്‍മാര്‍ തീര്‍ഥാടകരെ അനുഗമിക്കും.
ഹാജിമാരെ സഹായിക്കാന്‍ 22 പ്രവാസി സംഘടനകളില്‍ നിന്നും പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട വളണ്ടിയര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. സുരക്ഷാ കാരണങ്ങളാല്‍ പാചകത്തിന് ഗ്യാസ് സിലിണ്ടര്‍ ഉപയോഗിക്കാന്‍ നിയന്ത്രണമുള്ളതിനാല്‍ മക്കയിലും, മിനയിലും ഹാജിമാര്‍ക്ക് പ്രവാസി വളണ്ടിയര്‍മാര്‍ ഭക്ഷണം എത്തിച്ചു നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ ഹജ്ജ് കമ്മിറ്റി അസി.സെക്രട്ടറി ടി.കെ.അബ്ദുറഹ്മാന്‍, സ്‌പെഷല്‍ ഓഫിസര്‍ യു. അബ്ദുല്‍ കരീം, സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ എന്‍.പി. ഷാജഹാന്‍, ഹജ്ജ് കമ്മിറ്റി അംഗങ്ങളായ ശരീഫ് മണിയാട്ടുകുടി, എച്ച്.ഇ. മുഹമ്മദ് ബാബു സേട്ട്, സ്വാഗത സംഘം ഭാരവാഹികളായ എച്ച്.മുസമ്മില്‍ ഹാജി, അനസ് ഹാജി ആലപ്പുഴ, അബ്ദുല്‍ ലത്തീഫ്, ഹൈദ്രോസ് ഹാജി തുടങ്ങിയവരും സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."