വിശ്വാസത്തില്‍ നിന്ന് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നവരാണ് യഥാര്‍ഥ അവിശ്വാസി: മുല്ലക്കര രത്നാകരന്
നെടുമങ്ങാട്: ആര്‍ദ്രമായ വിശ്വാസത്തെ രാഷ്ട്രീയമായി മുതലെടുത്ത് അതിനെ ചൂഷണം ചെയ്യുന്നവരാണ് യഥാര്‍ഥ അവിശ്വാസികള്‍, അതാണ് ഇന്ന് കേരളത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും മുല്ലക്കര രത്നാകരന് എം.എല്‍.എ പറഞ്ഞു. പരിയാരം മുക്കോല പ്രദേശങ്ങളില്‍ നിന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും രാജിവച്ച് സി.പി.ഐയില്‍ ചേര്‍ന്നവര്‍ക്കുള്ള സ്വീകരണവും, രാഷ്ട്രീയ വിശദീകരണയോഗവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടി മണ്ഡലം അസി സെക്രട്ടറി എം.സി.കെ നായര്‍ അധ്യക്ഷനായി. സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ എസ്. രവീന്ദ്രന് സ്വാഗതം പറഞ്ഞു. പാര്‍ട്ടി ജില്ലാ അസി സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്, മണ്ഡലം സെക്രട്ടറി പാട്ടത്തില്‍ ഷെരീഫ്, ജില്ലാ കമ്മിറ്റി അംഗം വി.ബി ജയകുമാര്‍, ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാരായ എ. ഷാജി, മഹേന്ദ്രന് ആചാരി സംസാരിച്ചു. തുടര്‍ന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് സി.പി.ഐലേക്ക് വന്നവരെ എം.എല്‍.എ പൊന്നാടയണിയിച്ചു സ്വീകരിച്ചു. നെടുമങ്ങാട് പേരയത്തുകോണം റസിഡന്‍സ് അസോസിയേഷന് മുക്കോല ഏഴാം വാര്‍ഷികവും കുടുംബസംഗമവും ദന്ത പരിശോധനാ ക്യാംപും 30ന് മുക്കോല കര്‍ഷക സഹായി ഗ്രന്ഥശാലയില്‍ നടക്കും. രാവിലെ 10 മുതല്‍ ദന്ത പരിശോധനാ ക്യാംപ്. വൈകുന്നേരം നാലിന് പൊതുസമ്മേളനം നെടുമങ്ങാട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബി.എസ് സജിമോന്‍ ഉദ്ഘാടനം ചെയ്യും. അസോസിയേഷന് പ്രസിഡന്റ് കെ. വിജയന് അധ്യക്ഷത വഹിക്കും. അസോസിയേഷന് മുന്‍ പ്രസിഡന്റ് കെ. സുരേന്ദ്രനെ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. സജീവ് ആദരിക്കും. മുതിര്‍ന്ന പൗരന്മാര്ക്ക് ബി. ചക്രപാണി ഉപഹാര സമര്‍പ്പണം നടത്തും. കൗണ്‍സിലര്‍മാരായ പി.ജി പ്രേമചന്ദ്രന്, എല്‍.എഫ് അജിതകുമാരി, പാസ്റ്റര്‍ മോറിസ് എന്‍ സാമുവേല്‍ പ്രസംഗിക്കും. അസോസിയേഷന് സെക്രട്ടറി അഡ്വ. വി. ബിനുകുമാര്‍ സ്വാഗതവും ട്രെഷറര്‍ കെ. സുരേഷ്കുമാര്‍ നന്ദിയും പറയും. യോഗാനന്തരം സിനിമ പ്രദര്‍ശനം 'ആളൊരുക്കം' നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."