ദേശീയ പണിമുടക്ക്; ജില്ലാ വാഹന പ്രചാരണ ജാഥകള്‍ സമാപിച്ചു
കൊച്ചി: വിലക്കയറ്റം തടയുക, പൊതുവിതരണം ശക്തിപ്പെടുത്തുക, വ്യവസായ സംരംഭകര്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങളെ തൊഴിലുമായി ബന്ധപ്പെടുത്തുക, തൊഴില്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുക തുടങ്ങിയ തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ജനുവരി എട്ട്, ഒന്‍പത് തീയതികളില്‍ ട്രേഡ് യൂനിയനുകള്‍ സംയുക്തമായി ആഹ്വാനം ചെയ്തിട്ടുള്ള ദ്വിദിന ദേശീയ പണിമുടക്കിന്റെ പ്രചാരണാര്‍ഥം സംയുക്ത ട്രേഡ് യൂനിയന്‍ ജില്ലാ സമിതിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ സംഘടിപ്പിച്ച വാഹന പ്രചരണ ജാഥകള്‍ സമാപിച്ചു.
ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.കെ ഇബ്രാഹിംകുട്ടി ക്യാപ്റ്റനും എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി കെ.എന്‍ ഗോപി വൈസ് ക്യാപ്റ്റനും എച്ച്.എം.എസ് ജില്ലാ സെക്രട്ടറി കെ.പി കൃഷ്ണന്‍കുട്ടി മാനേജരുമായ ജാഥക്ക് ഇന്നലെ രാവിലെ എഫ്.എ.സി.ടിക്കു മുന്നില്‍ സംഘടിപ്പിച്ച സ്വീകരണ സമ്മേളനം സി.ഐ.ടി.യു ദേശീയ സെക്രട്ടറി കെ ചന്ദ്രന്‍പിള്ള ഉദ്ഘാടനം ചെയ്തു. പി.കെ സുരേഷ്, രഘു എന്നിവര്‍ സംസാരിച്ചു. കൊങ്ങോര്‍പ്പിള്ളിയില്‍ നല്‍കിയ സ്വീകരണത്തില്‍ വി.എ സെബാസ്റ്റ്യന്‍ അധ്യക്ഷനായി. കെ.എന്‍ ഗോപി, എം.ബി റഷീദ്, എന്നിവര്‍ സംസാരിച്ചു. പറവൂരില്‍ നല്‍കിയ സ്വീകരണത്തില്‍ പത്രോസ് അധ്യക്ഷനായി. സി.കെ മണിശങ്കര്‍, അഡ്വ.ടി.ബി മിനി, സാജു തോമസ്, എം അനില്‍കുമാര്‍, കെ.എന്‍ ഗോപി, എന്നിവര്‍ സംസാരിച്ചു. ചെറായിയില്‍ നല്‍കിയ സ്വീകരണത്തില്‍ രാമകൃഷ്ണന്‍ അധ്യക്ഷനായി. അരവിന്ദാക്ഷന്‍, ടി.ബി.മിനി, കെ.ആര്‍.സുഭാഷ് എന്നിവര്‍ സംസാരിച്ചു. ഞാറയ്ക്കലില്‍ നല്‍കിയ സ്വീകരണത്തില്‍ പി.ഒ ആന്റണി അധ്യക്ഷത വഹിച്ചു. രാജു കല്ലുമഠം സ്വാഗതം പറഞ്ഞു. കെ.എന്‍.ഗോപി, എം.ബി സ്യമന്തഭദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.
ഫോര്‍ട്ട്‌കൊച്ചിയില്‍ നല്‍കിയ സ്വീകരണത്തില്‍ എം.ഉമ്മര്‍ അധ്യക്ഷത വഹിച്ചു. കെ.എ എഡ്വിന്‍ സ്വാഗതം പറഞ്ഞു. എം.ബി സ്യമന്തഭദ്രന്‍, ടി.വിസൂസന്‍, സക്കറിയ ഫെര്‍ണാണ്ടസ്, ഷൈജു കേളന്തറ, ബി ഹംസ, എന്നിവര്‍ സംസാരിച്ചു. കൊച്ചിന്‍ പോര്‍ട്ടില്‍ നല്‍കിയ സ്വീകരണത്തില്‍ സി.ഡി നന്ദകുമാര്‍ അധ്യക്ഷത വഹിച്ചു. തോമസ് സെബാസ്റ്റ്യന്‍ സ്വാഗതം പറഞ്ഞു. പള്ളുരുത്തിയില്‍ നല്‍കിയ സ്വീകരണത്തില്‍ പി.ജെ ഫ്രാന്‍സിസ് അധ്യക്ഷനായി. കെ.പി ശെല്‍വന്‍ സ്വാഗതം പറഞ്ഞു. ജാഥ തൃപ്പൂണിത്തുറയില്‍ സമാപിച്ചു. സമാപന സമ്മേളനം സി.ഐ.ടി.യു ദേശീയ കൗണ്‍സില്‍ അംഗം സി.എന്‍ മോഹനന്‍ ഉദ്ഘാടനം ചെയ്തു. പി.ബി സതീശന്‍ അധ്യക്ഷനായ യോഗത്തില്‍ കെ.കെ പ്രദീപ്കുമാര്‍ സ്വാഗതം പറഞ്ഞു. എ.ബി സാബു, എസ് മധുസൂദനന്‍, കുമ്പളം രാജപ്പന്‍, കൃഷ്ണകുമാര്‍, ബി ഹരികുമാര്‍, എം.പി ഉദയന്‍, കെ.എന്‍ ഗോപി, സി.കെ ശിവദാസന്‍, കെ.പി കൃഷ്ണന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.
സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് കെ.എന്‍ ഗോപിനാഥ് ക്യാപ്റ്റനും എസ്.ടി.യു ജില്ലാ സെക്രട്ടറി പി.എം.എ ലത്തീഫ് വൈസ് ക്യാപ്റ്റനും, എ.ഐ.യു.ടി.യു.സി ജില്ലാ സെക്രട്ടറി പി.എം ദിനേശന്‍ മാനേജരുമായ ജാഥയ്ക്ക് വെള്ളിയാഴ്ച രാവിലെ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിനു മുന്നില്‍ നല്‍കിയ സ്വീകരണ സമ്മേളനം ഡി.സി.സി പ്രസിഡന്റ് ടി.ജെ വിനോദ് ഉദ്ഘാടനം ചെയ്തു. ജോണ്‍ വര്‍ഗീസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി സി.കെ മണിശങ്കര്‍, എം ജീവകുമാര്‍, സുധീര്‍, അനില്‍കുമാര്‍, പി.എം ദിനേശന്‍ എന്നിവര്‍ സംസാരിച്ചു.
കെ.എസ്.ആര്‍.ടി.സി സ്റ്റാന്റിനു മുന്നില്‍ നല്‍കിയ സ്വീകരണത്തില്‍ സി.വി ശശി, മുളവുകാട് തങ്കപ്പന്‍, എന്നിവര്‍ സംസാരിച്ചു. വൈറ്റില ഹബ്ബില്‍ നല്‍കിയ സ്വീകരണത്തില്‍ സുനിത അധ്യക്ഷയായി. ഡിക്‌സണ്‍, വി.പി ജോര്‍ജ്ജ്, പി. എസ് മോഹനന്‍, ജോസ് തോമസ്, പി.എം ദിനേശന്‍, സുധീര്‍ എന്നിവര്‍ സംസാരിച്ചു. പാലാരിവട്ടത്ത് നല്‍കിയ സ്വീകരണത്തില്‍ വി.കെ പ്രകാശന്‍ അധ്യക്ഷത വഹിച്ചു. കളമശ്ശേരിയില്‍ നല്‍കിയ സ്വീകരണത്തില്‍ ഹസൈനാര്‍ അധ്യക്ഷനായി. കാക്കനാട് സെപ്‌സില്‍ നല്‍കിയ സ്വീകരണത്തില്‍ കെ.എം ഉമ്മര്‍ അദ്ധ്യക്ഷനായി. എന്‍ജിഒ ക്വാര്‍ട്ടേഴ്‌സ് ജംഗ്ഷനില്‍ നല്‍കിയ സ്വീകരണത്തില്‍ പി.എസ്. മോഹനന്‍, ജോസ് തോമസ്, സി.വി.ശശി എന്നിവര്‍ സംസാരിച്ചു. ജാഥ ഹൈക്കോടതിക്കവലയില്‍ സമാപിച്ചു. സമാപന സമ്മേളനം സിഐടിയു ദേശീയ സെക്രട്ടറി കെ.ചന്ദ്രന്‍പിള്ള ഉദ്ഘാടനം ചെയ്തു. ടി.കെ രമേശന്‍ അദ്ധ്യക്ഷനായ യോഗത്തില്‍ കെ.എന്‍.ഗോപിനാഥ്, സി.കെ.മണിശങ്കര്‍, വി.പി.ജോര്‍ജ്ജ്, ജോണ്‍ ലൂക്കോസ്, പി.എം.എ.ലത്തീഫ്, പി.എം.ദിനേശന്‍, ടി.ബി.മിനി, എം.ജീവകുമാര്‍, സുധീര്‍, മനോജ് പെരുന്പിള്ളി, എസ് ഫാരിഷ, കെ.എംഅഷറഫ്, കെ.വി.മനോജ്, എ.പി.ലൗലി എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."