യുവജനങ്ങളുടെ ലഹരി ഉപയോഗം ആശങ്കാജനകം: ഋഷിരാജ് സിങ്
കോട്ടയം: കേരളത്തിലെ യുവജനങ്ങളുടെ ലഹരി ഉപയോഗം ആശങ്കാജനകമെന്ന് എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്. യുവതലമുറയിലെ സാങ്കേതിക, കലാ പ്രതിഭകളെ കണ്ടെത്തുന്നതിനായി പാത്താമുട്ടം സെന്റ് ഗിറ്റ്‌സ് എന്‍ജിനിയറിങ് കോളജില്‍ സംഘടിപ്പിക്കുന്ന 'സംയോഗ് 2017'ന്റെ (ടെക് ഫെസ്റ്റിവല്‍) ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ലഹരി ഉപയോഗത്തില്‍ കേരളം പഞ്ചാബിന്റെ തൊട്ടുതാഴെ രണ്ടാം സ്ഥാനത്താണ്.
അമൃത്സര്‍ കഴിഞ്ഞാല്‍ ഇന്ത്യയിലെ ഏറ്റവും മോശം നഗരമായി കൊച്ചി മാറിയിരിക്കുന്നു. ഈ നിലയില്‍ പോയാല്‍ കാര്യങ്ങള്‍ ഭയാനകമായ അവസ്ഥയിലേക്കെത്താന്‍ അധികം താമസമില്ല. അതിനാല്‍ യുവജനങ്ങള്‍ ഇതിനെതിരായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും തയാറാകണമെന്ന് അദ്ദേഹം പറഞ്ഞു.
സെന്റ് ഗിറ്റ്‌സ് ഡയരക്ടര്‍ തോമസ് ടി. ജോണ്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. എം.സി ഫിലിപ്പോസ്, ജോണ്‍ ജേക്കബ്, ജെന്നി ജോണ്‍ മറ്റം, തേജസ് ജോര്‍ജ് പാലൂരാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.ടെക്‌നിക്കല്‍ ക്വിസ്, പേപ്പര്‍ പ്രസന്റേഷന്‍, പ്രൊജക്റ്റ് പ്രസന്റേഷന്‍, റോബോവാര്‍, റോബോ സോക്കര്‍ തുടങ്ങി 70ല്‍പരം ഇനങ്ങളിലായാണ് മത്സരാര്‍ഥികള്‍ മാറ്റുരയ്ക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."