HOME
DETAILS

കുംഭകോണം സ്‌കൂളിലെ തീപിടുത്തം: നെഞ്ചില്‍ അണയാത്തീയുമായി രക്ഷിതാക്കള്‍.....

  
backup
August 11 2017 | 06:08 AM

kumbakonam-fire-mishap-side

ണ്ടുകള്‍ നീണ്ട അന്വേഷണങ്ങള്‍ക്കും വിചാരണകള്‍ക്കുമൊടുവില്‍ അവസാനത്തെ പ്രതിയും ജയില്‍ മോചിതനാവുമ്പോള്‍ കടലോളം കണ്ണീരൊഴുക്കിയിട്ടും അണയാത്ത ഉള്ളിലെ തീനാളത്തില്‍ വെന്തുരുകി ഇവിടെ ചിലരുണ്ട്. അന്ന് അഗ്നിനാളങ്ങളില്‍ വെന്തു മരിച്ച കുരുന്നുകളുടെ രക്ഷിതാക്കള്‍. ഒരന്ത്യ ചുംബനം പോലും നല്‍കാനാവാത്ത വിധം കരിഞ്ഞു പോയ ആ കുരുന്നുടലുകള്‍ പതിവൂന്നു കൊല്ലം കഴിഞ്ഞിട്ടും അവരെ പൊള്ളിച്ചു കൊണ്ടിരിക്കുന്നു.

'എന്റെ മകന്‍ ഇന്ന് ജീവിച്ചിരുന്നെങ്കില്‍ അവന്‍ കോളജ് പൂര്‍ത്തിയാക്കിയിട്ടുണ്ടാവുമായിരുന്നു. എനിക്കൊരി താഅങങായി അവന്‍ വളര്‍ന്നിട്ടുണ്ടാവുമായിരുന്നു. സ്‌കൂള്‍ അധികൃതരുടെ ശ്രദ്ധക്കുറവാണ് അവനെ കൊന്നത്. ഇപ്പോള്‍ കൊലാതകികളെ വെറുതെ വിട്ടിരിക്കുന്നു. എവിടെയാണ് നീതി'- അന്ന് മരിച്ച വിദ്യാര്‍ഥിയുടെ പിതാവ് മഹേഷ് ചോദിക്കുന്നു.

ഇത്തരം വിധികള്‍ ആര്‍ക്കും പാഠമാവുന്നില്ല. ഇങ്ങനെയൊരു സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ കാരണമാവുന്നില്ല. മഹേഷ് ചൂണ്ടിക്കാട്ടുന്നു.

2004 ജൂലൈ 16. കുംഭകോണത്തെ ശ്രീകൃഷ്ണ സ്‌കൂളില്‍ ഉച്ചഭക്ഷണം പാകം ചെയ്യാനുള്ള തയാറെടുപ്പുകളിലായിരുന്നു. അടുപ്പില്‍ നിന്നാണ് 'അപ്രതീക്ഷിതമായി' തീ പടര്‍ന്നു പിടിച്ചത്. തീ കണ്ടു പരിഭ്രാന്തരായ കുട്ടികള്‍ പുറത്തേക്ക് ഓടാന്‍ തുടങ്ങിയപ്പോള്‍ അധ്യാപകര്‍ അവരെ തടഞ്ഞു. തീ കണ്ടു ഭയക്കേണ്ടെന്നും ഉടന്‍ അണയ്ക്കുമെന്നും ആരും സ്വന്തം ഇരിപ്പിടംവിട്ടു മാറരുതെന്നും അധ്യാപകന്‍ വിളിച്ചു പറഞ്ഞു. എന്നാല്‍ തീ പടര്‍ന്നു പിടിച്ചു. 94 കുട്ടികളാണ് അശ്രദ്ധയുടെ ആ തീനാളങ്ങളില്‍ അന്ന് വെന്തമര്‍ന്നത്.



കത്തിയമര്‍ന്ന മേല്‍ക്കൂര കുട്ടികളുടെ ദേഹത്തു വീണതിനാല്‍ രക്ഷയ്ക്കുള്ള മാര്‍ഗമടഞ്ഞു. തീ കണ്ടു വിദ്യാര്‍ഥികള്‍ താഴേക്ക് ഇറങ്ങി വരാതിരിക്കാന്‍ മുകള്‍ നിലയിലെ ക്ലാശ് റൂമിന്റെ വാതില്‍ അടച്ചു. അതും അപകടം കൂടാന്‍ കാരണമായി. ഒരുപാട് കുട്ടികള്‍ ആ ക്ലാസ് മുറികളില്‍ കുടുങ്ങിയിരുന്നു.

ക്ലാസ് മുറിയില്‍നിന്നു പുറത്തു വന്നവര്‍ക്കാകട്ടെ ഗോവണി വീതി കുറഞ്ഞതായതിനാല്‍ പുറത്തു കടക്കാനുമായില്ല. ജനലുകള്‍ അടച്ചിട്ടിരുന്നതും മരണസംഖ്യ വര്‍ധിക്കാന്‍ കാരണമായി. തീയണയ്ക്കാനെത്തിയ അഗ്‌നിശമന സേനാംഗങ്ങള്‍ക്കുപോലും ഒന്നും ചെയ്യാനാവുമായിരുന്നില്ല.

കേസില്‍ ബാക്കിയുള്ള പ്രതികളെ വെറുതെ വിട്ട് വ്യാഴാഴ്ചയാണ് മദ്രാസ് ഹൈക്കോടതി വിധി പ്രഖ്യാപിച്ചത്. വിചാരണക്കാലത്തു തന്നെ ശിക്ഷ അനുഭവിച്ചു തഴിഞ്ഞെന്നാണ് കോടതി വ്യക്തമാക്കിയത്. 5,000 പേജുള്ള കുറ്റപത്രത്തില്‍ ആദ്യം 24 പേരെയാണു പ്രതിയാക്കിയത്. പിന്നീട്, അന്നത്തെ ചീഫ് എജ്യുക്കേഷനല്‍ ഓഫിസര്‍ സി. പളനിസാമി, കുംഭകോണം തഹസില്‍ദാര്‍ എസ്. പരമശിവം, എലമെന്ററി എജ്യുക്കേഷന്‍ ഡയറക്ടര്‍ എ. കണ്ണന്‍ എന്നിവരെ സര്‍ക്കാര്‍ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കി. ഇതോടെ, പ്രതികളുടെ എണ്ണം 21 ആയി കുറഞ്ഞു. 21 പ്രതികളില്‍ 11 പേരെ കോടതി നേരത്തെ കുറ്റവിമുക്തരാക്കിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ ദേശീയ ദിനം; ടിആർ 17 എന്ന പുതിയ ഫെറി സർവീസ് ആരംഭിക്കുമെന്ന് ആർടിഎ

uae
  •  15 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; അഞ്ചാം പോരും ഒപ്പത്തിനൊപ്പം

Others
  •  15 days ago
No Image

സന്ദർശക വീസ നിയമം പരിഷ്കരിച്ചത് ഇരുട്ടടി; ഇനി വീസ പുതുക്കാൻ 30 ദിവസത്തെ ഇടവേള ആവശ്യം

uae
  •  15 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; എടിഎമ്മിൽ നിന്ന് പണമെടുക്കാനെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു

National
  •  15 days ago
No Image

യുഎഇ ദേശീയ ദിനം; ഡിസംബർ 2, 3 തീയതികളിൽ ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

uae
  •  15 days ago
No Image

മലപ്പുറത്ത് എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  15 days ago
No Image

പന്നിയങ്കരയിൽ ടോള്‍ പ്ലാസയിലേക്ക് നിയന്ത്രണം വിട്ട് ലോറി ഇടിച്ചുകയറി; അപകടമൊഴിവായത് തലനാരിഴയ്ക്ക്

Kerala
  •  15 days ago
No Image

റിയാദ് മെട്രോ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു

Saudi-arabia
  •  15 days ago
No Image

ഉത്തർപ്രദേശ്; ഓടുന്ന എസി ബസിൽ നിന്ന് മുറുക്കാൻ തുപ്പാൻ ശ്രമിക്കുന്നത്തിനിടെ 45കാരന് ദാരുണാന്ത്യം

National
  •  15 days ago
No Image

പദയാത്രക്കിടെ അരവിന്ദ് കെജ്രിവാളിനുനേരെ ആക്രമണം; പ്രതി പിടിയിൽ

National
  •  15 days ago