'ഇശലുകളുടെ സുല്‍ത്താന്‍' 19ന് അരങ്ങില്‍
കോഴിക്കോട്: മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ കാവ്യജീവിതം ആസ്പദമാക്കി റിഥം ഹൗസ് പെര്‍ഫോമിങ് ആര്‍ട്ട് ഗ്രൂപ്പ് ഒരുക്കുന്ന 'ഇശലുകളുടെ സുല്‍ത്താന്‍' നാടകം 19ന് അരങ്ങിലെത്തുന്നു. ബദറുല്‍ മുനീര്‍ ഹുസ്നുല്‍ ജമാല്‍, മലപ്പുറം പടപ്പാട്ട് തുടങ്ങിയ കാവ്യങ്ങളുടെ ദൃശ്യാവിഷ്കാരത്തിനൊപ്പം കവിയുടെ 40 വര്‍ഷത്തെ രാചനാ ജീവിതവും നാടകത്തിലുണ്ട്. കോല്‍ക്കളി, ഒപ്പന, അറബന, ദഫ്, മാപ്പിളപ്പാട്ട് തുടങ്ങിയ കലാരൂപങ്ങള്‍ കോര്‍ത്തിണക്കിയാണ് 'ഇശലുകളുടെ സുല്‍ത്താന്റെ ആവിഷ്കാരം.
മോയിന്‍കുട്ടി വൈദ്യരുടെ 28ഓളം പാട്ടുകള്‍ ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. മജീദ് കോഴിക്കോടാണ് സാങ്കേതിക സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ശ്രീജിത്ത് പൊയില്‍കാവാണ് രചനയും സംവിധാനവും. ബാപ്പു വെള്ളിപറമ്പ്, കോഴിക്കോട് അബൂബക്കര്‍, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്, സത്യജിത്ത്, ആര്‍ടിസ്റ്റ് സുജാതന്‍, സിറാജ്, ശശിധരന് വെള്ളിക്കേത്ത് നാടകത്തിന്റെ പിന്നണിയിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."