കുറഞ്ഞ ചെലവില്‍ വൈദ്യുതി ഉല്പാദിപ്പിക്കുന്ന യന്ത്രവുമായി ഒറ്റപ്പാലം സ്വദേശി
തൃശൂര്‍: കുറഞ്ഞ ചെലവില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള ഉപകരണവുമായി ഒറ്റപ്പാലം ലെക്കിടി സ്വദേശിയും ഇലക്ട്രീഷ്യനുമായ എം. രാമചന്ദ്രന് നമ്പ്യാര്‍. ഈ യന്ത്രം ഉപയോഗിച്ച് വ്യാവസായിക അടിസ്ഥാനത്തില്‍ വൈദ്യുതി ഉല്പാദിപ്പിക്കുമ്പോള് യൂനിറ്റിന് ഒരു രൂപ പോലും ചിലവ് വരില്ല. 20 വര്‍ഷത്തെ രാമചന്ദ്രന്റെ കഠിനാധ്വാനത്തിന്റെ ഫലമാണ് പുതിയ യന്ത്രം.
ഒരു സെക്കന്റ് ഇലക്ട്രിസിറ്റി സപ്ലേ കൊടുത്താല്‍ മെഷീനിലെ ടര്‍ബണ്‍ കറങ്ങുകയും അതിലൂടെ അനസ്യൂതം വൈദ്യുതി ഉത്പാദിപ്പിക്കാനും കഴിയും. തന്റെ പ്രൊജക്ട് കമ്പനികളോ വൈദ്യുതി ബോര്‍ഡോ ഏറ്റെടുത്താല്‍ ചുരുങ്ങിയ ചെലവിലൂടെ സംസ്ഥാനത്ത് വൈദ്യുതി ഉല്പ്പാദിപ്പാക്കാനാകുമെന്ന് രാമചന്ദ്രന് അവകാശപ്പെട്ടു. ലെക്കിടി പേരൂര്‍ ശാഖ യൂനിയന്‍ ബാങ്കിന്റെ സഹായത്തോടെയാണ് രാമചന്ദ്രന് പ്രൊജക്ട് പൂര്‍ത്തീകരിച്ചത്. തൃശൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഭാര്യ രാമാനുജം, മകന് കിരണ്‍, സഹോദരന് കൃഷ്ണകുമാര്‍ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."