ട്രാഫിക് നിയമലംഘനം; 105 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
കല്‍പ്പറ്റ: മോട്ടോര്‍വാഹന വകുപ്പ് വിവിധ നിയമലംഘനങ്ങള്‍ക്ക് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത് 105 കേസുകള്‍. പിഴ ഇനത്തില്‍ 56900 രൂപ ഈടാക്കുകയും ചെയ്തു. നിയമം ലംഘിച്ച് സര്‍വിസ് നടത്തിയ 35 വാഹനങ്ങള്‍ക്കെതിരെ കേസെടുത്തു.
പ്രവര്‍ത്തനക്ഷമതയില്ലാത്ത ഒരു ബസിന്റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് റദ്ദ് ചെയ്തു. നിശ്ചിത റൂട്ട് മാറി ഓടിയ രണ്ട് ബസുകള്‍ പിടിക്കുകയും സ്പീഡ് ഗവേര്‍ണര്‍ പ്രവര്‍ത്തിപ്പിക്കാത്ത നാല് ബസുകളുടെ സര്‍വിസ് നിര്‍ത്തിവെക്കാന്‍ നോട്ടിസ് നല്‍കുകയും ചെയ്തിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വാഹനമോടിച്ച നാല് പേരുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്തു.
എയര്‍ഹോണ്‍ ഉപയോഗിച്ച ആറ് ബസുകള്‍ക്കെതിരെയും സ്റ്റീരിയോ ഘടിപ്പിച്ച 8 ബസുകള്‍ക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്. സീനിയര്‍ സിറ്റിസണ്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കുള്ള സീറ്റ് റിസര്‍വേഷന്‍ ലഭ്യമാക്കാത്ത 9 ബസുടമകള്‍ക്കെതിരെ കേസെടുത്തു.
അപകടകരമായി വാഹനങ്ങള്‍ ഓടിക്കുന്നതിനെതിരെയും നിയമലംഘനങ്ങള്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആര്‍.ടി.ഒ എം മനോഹരന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."