ക്വിറ്റ് വയലന്‍സ് പദയാത്ര നടത്തി
ആലുവ: ക്വിറ്റ് ഇന്ത്യ ദിനാചരണത്തിന്റെയും യൂത്ത് കോണ്‍ഗ്രസ് ദിനാചരണത്തിന്റെ ഭാഗമായി 'വര്‍ഗീയ വാദികളും ഫാസിസ്റ്റുകളും ഇന്ത്യ വിടുക' എന്ന മുദ്രാവാക്യം ഉയര്‍ത്തി യൂത്ത് കോണ്‍ഗ്രസ് ആലുവ നിയോജക മണ്ഡലം പ്രസിഡന്റ് കെ.എസ് മുഹമ്മദ് ഷെഫീക്കിന്റെ നേതൃത്വത്തില്‍ ക്വിറ്റ് വയലന്‍സ്' പദയാത്ര നടത്തി. മുന്‍ എം.പി കെ.പി ധനപാലന്‍ ഉദ്ഘാടനം ചെയ്തു.
ഇന്ത്യയുടെ ജനാധിപത്യവും മതേതരത്വവുംതകര്‍ക്കാന്‍ സംഘ്പരിവാറും ഫാസിസ്റ്റുകളും ശ്രമിക്കുന്നത് തടയാന്‍ ഇന്ത്യയിലെ ജനങ്ങള്‍ ഉണര്‍ന്നിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മുന്‍ എം.എല്‍.എ എം.എ ചന്ദ്രശേഖരന്‍, യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ എം.ഒ ജോണ്‍, കെ.പി.സി.സി സെക്രട്ടറി ബി.എ അബ്ദുല്‍ മുത്തലിബ്, പി.ബി സുനീര്‍, ബിനീഷ് കുമാര്‍, പി.എന്‍ ഉണ്ണികൃഷ്ണന്‍, ബാബു പുത്തനങ്ങാടി, ലത്തീഫ് പുഴിത്തറ, സി.വൈ ശാബോര്‍, ജോസി.പി.ആന്‍ഡ്രൂസ്, പി.എച്ച് അസ്‌ലം, എ.കെ ധനേഷ്, കെ.കെ ജമാല്‍, ഫാസില്‍ ഹുസൈന്‍, ജി.മാധവന്‍കുട്ടി, രാജേഷ് മഠത്തിമൂല, ഷിബു മൂലന്‍, കെ.സി മാര്‍ട്ടിന്‍, പി.ജെ സുനില്‍ കുമാര്‍, ബാബു കൊല്ലംപറമ്പില്‍, ആനന്ദ് ജോര്‍ജ്, ദാവൂദ് ഖാദര്‍, ജെര്‍ലി കപ്രശ്ശേരി, ആലുവ നഗരസഭ ചെയര്‍പേഴ്‌സണ്‍ ലിസ്സി എബ്രഹാം, വൈസ് ചെയര്‍പേഴ്‌സണ്‍ സി.ഓമന, പി.എം മൂസക്കുട്ടി, കെ.വി പൗലോസ്, വി.എ ചന്ദ്രന്‍, കെ.എച്ച് കെബീര്‍, പി.പി ജെയിംസ്, ജോസ് പി വര്‍ഗ്ഗീസ്, ലളിത ഗണേഷ്, സുമ ബിനി, മീനു ഗണേഷ്, മിവ ജോളി എന്നിവര്‍ സംസാരിച്ചു.
യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിമാരായ ലിറ്റോ പി ആന്റൂ, എം.ഐ ഇസ്മായില്‍, അബ്ദുല്‍ റഷീദ്, സെബാസ്റ്റ്യന്‍ പോള്‍, ഹസീം ഖാലിദ്, മുഹമ്മദ് ഷാഫീ, നേതാക്കളായ രാജേഷ് പുത്തനങ്ങാടി, വിപിന്‍ ദാസ്, മനു മൈക്കിള്‍, അമല്‍ നാരായണന്‍, എംഎ കെ നജീബ്, സുധീഷ് കപ്രശ്ശേരി, സാറജ് ചേനക്കര, ഹുസൈന്‍ കല്ലറക്കല്‍ എന്നിവര്‍ പദയാത്രക്ക് നേതൃത്വം നല്‍കി. അത്തായില്‍ നിന്നും ആലുവ വരെയാണു പദയാത്ര നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."