ഇരിക്കൂറിലെ സംഘര്‍ഷത്തില്‍ കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി: മുഖ്യമന്ത്രി
തിരുവനന്തപുരം: ഇരിക്കൂറിലെ സി.പി.എം-കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഒരു രാഷ്ട്രീയ പാര്‍ട്ടികളുടേയും സമ്മര്‍ദത്തിന് പൊലിസ് വഴങ്ങില്ലെന്നു കെ.സി ജോസഫിന്റെ സബ്മിഷനു മറുപടിയായി മുഖ്യമന്ത്രി അറിയിച്ചു. ഇരുവിഭാഗവും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നാലു കേസുകളാണ് ഇരിക്കൂര്‍ പൊലിസ് രജിസ്റ്റര്‍ ചെയ്തത്.
കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ജിനേഷ്, മുഹമ്മദ് ബ്ലാത്തൂര്‍ എന്നിവരെ അക്രമിച്ചതിനും സി.പി.എം പ്രവര്‍ത്തകനായ ഷിബിനെ മര്‍ദിച്ചതിനും കേസെടുത്തു. പ്രകോപനപരമായി പ്രകടനം നടത്തിയതിനു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേയാണ് മറ്റൊരു കേസ്. ഇതില്‍ രണ്ടുകേസുകളിലെ ഏഴുപ്രതികള്‍ പിടിയിലായി.
മറ്റുള്ളവര്‍ക്കായി അന്വേഷണം ഊര്‍ജിതമാണെന്നും മുഖ്യമന്ത്രി അറിയിച്ചു. സി.പി.എം പ്രാദേശിക നേതാക്കളുടെ ഒത്താശയോടെയാണ് ജില്ലയില്‍ പോലിസ് പ്രവര്‍ത്തിക്കുന്നതെന്ന് കെ.സി ജോസഫ് ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."