HOME
DETAILS

ഓര്‍മയായത് കൈത്തറിയുടെ പെരുമ ലോകത്തെ അറിയിച്ച വ്യവസായി

  
backup
August 11 2017 | 08:08 AM

%e0%b4%93%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%af%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d-%e0%b4%95%e0%b5%88%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b1%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa

 

കണ്ണൂര്‍: നാട്ടിന്‍പുറങ്ങളിലെ വിപണിയില്‍ മാത്രം ഒതുങ്ങിയിരുന്ന കൈത്തറിയുടെ പെരുമ ഏഴുകടലും കടത്തി അമേരിക്കന്‍ വന്‍കരയിലും യുറോപ്യന്‍ രാജ്യങ്ങളിലുമെത്തിച്ച വ്യവസായിയായിരുന്നു ഇന്നലെ മരണമടഞ്ഞ ചോറപ്പന്‍ ശേഖരന്‍ എന്ന സി. ശേഖരന്‍. ദീര്‍ഘവീക്ഷണവും ആത്മസമര്‍പ്പണവും സത്യസന്ധതയുമായിരുന്നു ഈ വ്യവസായിയുടെ മുഖമുദ്ര. വലുപ്പചെറുപ്പമില്ലാതെ വിനയത്തോടെയും ശബ്ദം താഴ്ത്തി പതിഞ്ഞ രീതിയിലുള്ള സംസാരവും ഇദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്നു വ്യത്യസ്തനാക്കി. കൈത്തറിയെന്നാല്‍ മാസ്‌കോട്ട് ഉത്പന്നമാണെന്നു വിദേശ രാജ്യങ്ങള്‍ വിശ്വസിച്ച ഒരു കാലഘട്ടമുണ്ടായിരുന്നു. ലോകം അറിയുന്ന വ്യവസായിയായി വളര്‍ന്നപ്പോഴും തന്റെ ഇഷ്ടവേഷമായ മുണ്ടും ഷര്‍ട്ടും ധരിച്ച് കണ്ണൂര്‍ നഗരത്തിലൂടെ നടന്നുനീങ്ങി പരിചയക്കാരോടുള്ള സൗഹൃദം നിലനിര്‍ത്തിയ അപൂര്‍വ വ്യക്തി കൂടിയായിരുന്നു ഈ വ്യവസായി.
ശ്രീ വിശ്വജനനി ഹാന്‍ഡ്‌ലൂം ഇന്‍ഡസ്ട്രീസ്, സി. രാമന്‍ ബ്രദേഴ്‌സ് തുടങ്ങിയ സ്ഥാപനങ്ങളുടെ ഉടമയായിരുന്ന പിതാവ് ചോറപ്പന്‍ രാമന്റെ പാത പിന്തുടര്‍ന്നാണ് ശേഖരന്‍ വ്യവസായ രംഗത്തെത്തുന്നത്. പഠനത്തിനിടയിലും കുടുംബ വ്യവസായത്തില്‍ സജീവമായിരുന്ന ശേഖരന്‍ 1968ലാണ് സ്വന്തം നിലക്ക് അഴീക്കോട്ട് മാസ്‌കോട്ട് എന്ന പേരില്‍ കൈത്തറി ഉത്പാദന യൂനിറ്റ് ആരംഭിക്കുന്നത്.
അക്കാലത്ത് പല സംരംഭകരും തങ്ങളുടെ സ്ഥാപനങ്ങള്‍ക്ക് തദ്ദേശീയമായ പേരുകള്‍ നല്‍കുമ്പോള്‍ വ്യത്യസ്തമായ മാസ്‌കോട്ട് എന്ന പേരായിരുന്നു ശേഖരന്‍ തന്റെ സംരഭത്തിനു നല്‍കിയത്. തന്റെ സ്ഥാപനത്തിനു മാസ്‌കോട്ട് എന്നു പേരിടാനാണ് ആലോചിക്കുന്നതെന്നു പറഞ്ഞപ്പോള്‍ പലരും അപരിചിതമായ ഈ പേരിനോടു മുഖം ചുളിച്ചു. എന്നാല്‍ ഭാഗ്യത്തിന്റെ ചിഹ്നം എന്നര്‍ഥം വരുന്ന മാസ്‌കോട്ട് എന്ന പേരിനെ ഉപേക്ഷിക്കാന്‍ അദ്ദേഹം തയാറായില്ല. ഫ്രഞ്ച് ഭാഷയില്‍ നിന്നും ഇംഗ്ലീഷിലെത്തിയ മാസ്‌കോട്ട് എന്ന പദത്തിന് ഭാഗ്യത്തിന്റെ അടയാളം, ഭാഗ്യം കൊണ്ടുവരുന്ന എന്നീ അര്‍ഥങ്ങളാണുള്ളത്. പിന്നീട് ആഗോളവിപണിയിലെ കൈത്തറിയുടെ പര്യായമായും മാസ്‌കോട്ട് മാറി.
തന്റെ സ്ഥാപനത്തിനൊപ്പം കൈത്തറി മേഖലയുടെ മൊത്തം വളര്‍ച്ചയുമായിരുന്നു ഇദ്ദേഹം ആഗ്രഹിച്ചിരുന്നത്. തന്റെ സ്ഥാപനത്തിനു ചെയ്തു തീര്‍ക്കാവുന്നതിലും കൂടുതല്‍ ഓര്‍ഡറുകള്‍ ലഭിച്ചപ്പോള്‍ അധിക ഓര്‍ഡറുകള്‍ ലാഭേച്ഛ പരിഗണിക്കാതെ സഹകരണ സംഘങ്ങള്‍ക്കായിരുന്നു ഈ വ്യവസായി നല്‍കിയത്. ഒരുപക്ഷേ ഇത്തരം ഓര്‍ഡറുകള്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്കു നല്‍കിയിരുന്നെങ്കില്‍ ഏറെ സാമ്പത്തിക നേട്ടം ഉണ്ടാകുമായിരുന്നു. വ്യവസായ മേഖലയിലുള്ളവര്‍ എന്തുകൊണ്ട് ഇത്തരം ഓര്‍ഡറുകള്‍ സ്ഹകരണ സംഘങ്ങള്‍ക്കു നല്‍കുന്നുവെന്നു ചോദിച്ചപ്പോള്‍ സഹകരണ സംഘങ്ങള്‍ വളരേണ്ടത് നാടിന്റെ കൂടി ആവശ്യമായിരുന്നെന്നായിരുന്നു മറുപടി.
ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, നരസിംഹ റാവു, വി.പി സിങ് തുടങ്ങിയ പ്രധാനമന്ത്രിമാരുമായും കെ. കരുണാകരന്‍, ഇ.കെ. നായനാര്‍ തുടങ്ങിയ മുഖ്യമന്ത്രിമാരുമായും ശേഖരന്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ദേശീയതലത്തില്‍ കൈത്തറിയുമായി ബന്ധപ്പെട്ടു സര്‍ക്കാര്‍ നടത്തിയ പല ചര്‍ച്ചകളിലും പങ്കെടുത്ത് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിരുന്നു. ആഗോള വിപണിയില്‍ കൈത്തറിക്കാവശ്യക്കാര്‍ ഏറിയപ്പോള്‍ പലരും പവര്‍ലൂമില്‍ തുണി ഉത്പാദിപ്പിച്ചു കൈത്തറിയെന്ന പേരില്‍ കയറ്റുമതി നടത്തി. ഇക്കാര്യം മനസിലാക്കിയപ്പോള്‍ തന്നെ വരാനിരിക്കുന്ന അപകടം ഇദ്ദേഹം കണ്ടിരുന്നു. വ്യാജ കൈത്തറി കയറ്റുമതി തടയാന്‍ കൈത്തറിക്കു സര്‍ക്കാര്‍ ഹാന്‍ഡ്‌ലൂം മുദ്ര നല്‍കണമെന്നു ആദ്യം നിര്‍ദേശിച്ച വ്യവസായി കൂടിയാണ് സി. ശേഖരന്‍.
ഒരുകാലത്ത് കോറ തുണികള്‍ക്കായിരുന്നു ആഗോള വിപണിയില്‍ ആവശ്യക്കാര്‍ ഏറെ. കോറയുടെ ആവശ്യം കഴിഞ്ഞാലും കൈത്തറി വിപണിയില്‍ പിടിച്ചു നില്‍ക്കണമെങ്കില്‍ തുണി ഉത്പാദനത്തിലെ വൈവിധ്യവത്കരണം അനിവാര്യമാണെന്ന് ഇദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. മറ്റു പല കയറ്റുമതിക്കാരും കോറയുടെ സുവര്‍ണകാലം കഴിഞ്ഞപ്പോള്‍ അണിയറയിലേക്കു പിന്‍വാങ്ങാന്‍ നിര്‍ബന്ധിതരായപ്പോഴും ഈ രംഗത്ത് സജീവമായി തുടരാന്‍ മാസ്‌കോട്ടിനെ പ്രാപ്തമാക്കിയതും ഈ കുറിയ മനുഷ്യന്റെ അതിരുകളില്ലാത്ത ദീര്‍ഘവീക്ഷണമായിരുന്നു. ഭാവിയുടെ ആവശ്യം കണ്ടറിഞ്ഞുള്ള ഉത്പാദനത്തിലേക്കുള്ള പാതയിലൂടെയായിരുന്നു ശേഖരന്‍ തന്റെ സ്ഥാപനത്തെ നയിച്ചത്. യൂറോപ്യന്‍, അമേരിക്കന്‍ രാജ്യങ്ങള്‍ക്കിപ്പോഴും കൈത്തറിയെ പ്രിയപ്പെട്ടതാക്കി നിലനിര്‍ത്തിയതിനു പിന്നിലും ഈ വ്യവസായിയുടെ വിയര്‍പ്പും അധ്വാനവുമുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ ദേശീയ ദിനം; ടിആർ 17 എന്ന പുതിയ ഫെറി സർവീസ് ആരംഭിക്കുമെന്ന് ആർടിഎ

uae
  •  15 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; അഞ്ചാം പോരും ഒപ്പത്തിനൊപ്പം

Others
  •  15 days ago
No Image

സന്ദർശക വീസ നിയമം പരിഷ്കരിച്ചത് ഇരുട്ടടി; ഇനി വീസ പുതുക്കാൻ 30 ദിവസത്തെ ഇടവേള ആവശ്യം

uae
  •  15 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; എടിഎമ്മിൽ നിന്ന് പണമെടുക്കാനെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു

National
  •  15 days ago
No Image

യുഎഇ ദേശീയ ദിനം; ഡിസംബർ 2, 3 തീയതികളിൽ ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

uae
  •  15 days ago
No Image

മലപ്പുറത്ത് എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  15 days ago
No Image

പന്നിയങ്കരയിൽ ടോള്‍ പ്ലാസയിലേക്ക് നിയന്ത്രണം വിട്ട് ലോറി ഇടിച്ചുകയറി; അപകടമൊഴിവായത് തലനാരിഴയ്ക്ക്

Kerala
  •  15 days ago
No Image

റിയാദ് മെട്രോ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു

Saudi-arabia
  •  15 days ago
No Image

ഉത്തർപ്രദേശ്; ഓടുന്ന എസി ബസിൽ നിന്ന് മുറുക്കാൻ തുപ്പാൻ ശ്രമിക്കുന്നത്തിനിടെ 45കാരന് ദാരുണാന്ത്യം

National
  •  15 days ago
No Image

പദയാത്രക്കിടെ അരവിന്ദ് കെജ്രിവാളിനുനേരെ ആക്രമണം; പ്രതി പിടിയിൽ

National
  •  15 days ago