അധികൃതരുടെ അനാസ്ഥ: പൂന്തോട്ടം നശിക്കുന്നു
പേരാമ്പ്ര: പെരുവണ്ണാമൂഴി ടൂറിസ്റ്റ് കേന്ദ്രത്തിന്റെ പ്രവേശന കവാടത്തില്‍ ഓട്ടോ ജീപ്പ് സംഘമൊരുക്കിയ മനോഹര പൂന്തോപ്പിനു അകാലത്തില്‍ തന്നെ അന്ത്യമായി.
കുററ്യാടി ജലസേചന വകുപ്പുദ്യോഗസ്ഥരുടെ നിസഹരണമാണിതിനു കാരണമെന്നു ഡ്രൈവര്‍മാര്‍ സങ്കടവും രോഷവും നിറഞ്ഞ സ്വരത്തില്‍ പറയുന്നു. അനേക വര്‍ഷമായി നശിച്ചു കിടന്ന പൂന്തോപ്പും പൊയ്കയും ജലധാരയും ഇതിനുള്ളിലെ നാരീ പ്രതിമയുമെല്ലാം ഡ്രൈവര്‍മാര്‍ സ്വന്തം പോക്കറ്റില്‍ നിന്നു പണം മുടക്കി പുനര്‍നിര്‍മ്മിച്ചതായിരുന്നു.
ഇതിലേക്കുള്ള ജലം മാത്രം ജലസേചന വകുപ്പു നല്‍കി. അധികൃതരുടെ അനുവാദത്തോടെയാണ് ഡ്രൈവേഴ്‌സ് സംഘം എല്ലാം ചെയ്തത്. നിറയെ പൂക്കളുള്ള പൂന്തോപ്പും ഇതിലെ ജലധാരയുമെല്ലാം പെരുവണ്ണാമൂഴിയിലെത്തുന്നവര്‍ക്കു കാഴ്ചയായിരുന്നു.
ഡ്രൈവേഴ്‌സ് കൂട്ടായ്മയുടെ ഈ നല്ല ഉദ്യമത്തെ കുറിച്ചു പത്രങ്ങളില്‍ വാര്‍ത്തകള്‍ വരികയുണ്ടായി.
പൂന്തോപ്പിലേക്കുള്ള ജലം നല്‍കല്‍ തടസപ്പെടുത്തി. ഇതോടെ ചെടികള്‍ നശിച്ചു.
പൂന്തോപ്പില്‍ കാടും കളയും വളര്‍ന്നു മൂടി.ജലധാരയുടെ ജീവനുമറ്റു. ഇപ്പോള്‍ സ്ഥിതി പഴയതുപോലെയായി.
പ്രകാശിച്ചിരുന്ന ബള്‍ബുകളെല്ലാം തകരാറിലായതോടെ പെരുവണ്ണാമൂഴി ടൂറിസ്റ്റ് കേന്ദ്ര പ്രവേശന ഭാഗം ഇരുട്ടിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."