അനധികൃത പെര്‍മിറ്റ്: ജോയിന്റ് ആര്‍.ടി.ഓഫിസ് ഉപരോധിച്ചു
സുല്‍ത്താന്‍ ബത്തേരി: ടൗണില്‍ ഓട്ടോറിക്ഷകള്‍ക്ക് അനധികൃത പെര്‍മിറ്റ് നല്‍കുന്നതില്‍ പ്രതിഷേധിച്ച് സംയുക്ത ഓട്ടോതൊഴിലാളി കോഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പണിമുടക്കി ബത്തേരി ജോയിന്റ് ആര്‍.ടി.ഓഫിസ് ഉപരോധിച്ചു.
ആര്‍.ടി.ഒ ബോര്‍ഡിനെ തെറ്റിദ്ധരിപ്പിച്ച് പെര്‍മിറ്റുകള്‍ തരപ്പെടുത്തുന്നതിനെതിരെയാണ് തൊഴിലാളികള്‍ ഉപരോധ സമരം നടത്തിയത്. നിലവില്‍ ബത്തേരിയില്‍ 601 ഓട്ടോറിക്ഷകള്‍ക്കാണ് പെര്‍മിറ്റ് ഉള്ളത്. ഇത് കൂടാതെ പലരും ഹൈക്കോടതിയെ സമീപിച്ച് പെര്‍മിറ്റുകള്‍ നേടിയിരുന്നു. എന്നാല്‍ പലരും നിലവിലുള്ള പെര്‍മിറ്റുകല്‍ കൂടിയ വിലക്ക് വില്‍ക്കുകയും പിന്നീട് വീണ്ടും പെര്‍മിറ്റ്് വാങ്ങുകയും ചെയ്യുകയാണെന്ന ആരോപണവും ശക്തമാണ്. ഇത്തരത്തില്‍ കഴിഞ്ഞ ദിവസം നല്‍കിയ പെര്‍മിറ്റുകള്‍ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു സമരം.
ഉപരോധം നഗരസഭ ചെയര്‍മാന്‍ സി.കെ സഹദേവന്‍ ഉദ്്ഘാടനം ചെയ്തു. കോഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഹാരിസ് അധ്യക്ഷനായി. നേതാക്കളായ അബ്ദുല്ല മാടക്കര, ജയപ്രകാശ്, ഉമ്മര്‍ കുണ്ടാട്ടില്‍, വിനോദ്് എന്നിവര്‍ സംസാരിച്ചു. തുര്‍ന്ന് 12 മണിയോടെ കല്‍പ്പറ്റ ആര്‍.ടി.ഒ സ്ഥലത്തെത്തുകയും സമരക്കാരുമായി ചര്‍ച്ച നടത്തുകയും ചെയ്തു.
ചര്‍ച്ചയില്‍ കോഡിനേഷന്‍ കമ്മിറ്റി ചൂണ്ടികാണിച്ച, നിലിവിലെ പെര്‍മിറ്റകള്‍ വിറ്റ് വീണ്ടും പെര്‍മിറ്റ് സമ്പാദിച്ച അഞ്ചെണ്ണം റദ്ദ് ചെയ്യാമെന്നും വീണ്ടും പെര്‍മിറ്റിനായി അപേക്ഷകള്‍ വന്നാല്‍ മുനിസിപ്പിലാറ്റയെ അറിയിച്ചു ആര്‍.ടി.ഒ ബോര്‍ഡും മുനിസിപ്പലാറ്റിയും സംയുകതമായി തീരുമാനമെടുക്കാനും തീരുമാനമായി.
തുടര്‍ന്നാണ് ഉപരോധം അവസാനപ്പിത്. നഗരസഭ ചെയര്‍മാന്‍ സി.കെ സഹദേവന്‍ന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ കല്‍പ്പറ്റ ആര്‍.ടി.ഒ എം മനോഹരന്‍, ബത്തേരി ജോയിന്റ് ആര്‍.ടി.ഒ എ.പി സുബാഷ് ബാബു, ബത്തേരി എസ്.ഐ ബിജു ആന്റണി, ട്രേഡ് യൂനിയന്‍ നേതാക്കള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."