HOME
DETAILS

ബാണാസുര അപകടം: അന്വേഷണ കമ്മിറ്റി റിപ്പോര്‍ട്ട് കൈമാറി

  
backup
August 11 2017 | 23:08 PM

%e0%b4%ac%e0%b4%be%e0%b4%a3%e0%b4%be%e0%b4%b8%e0%b5%81%e0%b4%b0-%e0%b4%85%e0%b4%aa%e0%b4%95%e0%b4%9f%e0%b4%82-%e0%b4%85%e0%b4%a8%e0%b5%8d%e0%b4%b5%e0%b5%87%e0%b4%b7%e0%b4%a3-%e0%b4%95%e0%b4%ae

മാനന്തവാടി: ബാണാസുര ഡാം റിസര്‍വോയറില്‍ കൊട്ടത്തോണി മറിഞ്ഞ് നാലുപേര്‍ മരിക്കാനിടയായ സംഭവത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ക്ക് കൈമാറി. അന്വേഷണ കമ്മിറ്റി ചെയര്‍മാനായ എ.ഡി.എമ്മിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം തയാറാക്കിയ റിപ്പോര്‍ട്ടാണ് കൈമാറിയത്.
അപകടം നടന്ന് മൂന്നാഴ്ച പിന്നിട്ടിട്ടും റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തത് കഴിഞ്ഞ ദിവസം സുപ്രഭാതം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. നാല് പേരുടെ മരണത്തിനിടയാക്കിയ അപകടത്തെക്കുറിച്ചും കാരാപ്പുഴ ബാണാസുര ഡാം റിസര്‍വൊയറുകളില്‍ ഏര്‍പ്പെടുത്തേണ്ട സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചുള്ള നിര്‍ദേശങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ജൂലൈ 16നാണ് അപകടം നടന്നത്. വിവിധ സേനകള്‍ നാലുദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് അപകടത്തില്‍പ്പെട്ടവരുടെ മൃതദേഹങ്ങള്‍ ലഭിച്ചത്.
തുടര്‍ന്നാണ് ഡാമിലുണ്ടായ അപകടത്തെക്കുറിച്ചും കാരാപ്പുഴ, ബാണാസുര ഡാമുകളിലൊരുക്കേണ്ട സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചും അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കലക്ടര്‍ ആറംഗ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. അഡിഷനല്‍ ജില്ലാ മജിസ്‌ട്രേറ്റ് (എ.ഡി.എം.) ചെയര്‍മാനായും അഗ്‌നിശമനരക്ഷാ സേന അഡിഷനല്‍ ജില്ലാ ഓഫിസര്‍, സൗത്ത് വയനാട് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍, കെ.എസ്.ഇ.ബി എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍, കാരാപ്പുഴ ഇറിഗേഷന്‍ പ്രൊജക്ട് മൈനര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍, വൈത്തിരി തഹസില്‍ദാര്‍ എന്നിവര്‍ അംഗങ്ങളുമായുള്ള അന്വേഷണ സമിതിയോട് ഒരാഴ്ചക്കകം റിപ്പോര്‍ട്ട് നാല്‍കാനാണ് ആവശ്യപ്പെട്ടിരുന്നതെങ്കിലും മൂന്നാഴ്ച പിന്നിട്ടിട്ടും റിപ്പോര്‍ട്ട് നല്‍കിയിരുന്നില്ല.
ഇത് വാര്‍ത്തയായതോടെയാണ് ബുധനാഴ്ച സുരക്ഷാ നിര്‍ദേശങ്ങളടങ്ങിയ റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ക്ക് നല്‍കിയത്. നാല് പേരുടെ മരണത്തിനിടയാക്കിയ അപകടം നായാട്ട് പോലുള്ള നിയമ വിരുദ്ധ പ്രവര്‍ത്തനത്തിലേര്‍പ്പെടുന്നതിനിടെയാണ് ഉണ്ടായതെന്നാണ് കമ്മിറ്റി കണ്ടെത്തിയത്. രണ്ടു ഡാമുകളിലും മതിയായ സുരക്ഷിതത്വം ഇല്ലെന്നും ഇതിനായി നിരവധി നിര്‍ദേശങ്ങളും ജില്ലാ കലക്ടര്‍ക്ക് നല്‍കിയിട്ടുണ്ട്.
പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന തോണികള്‍ക്കും കൊട്ടത്തോണികള്‍ക്കും മാത്രം റിസര്‍വൊയറില്‍ അനുമതി നല്‍കുകയും ബാക്കിയുള്ളവ പിടിച്ചെടുക്കുകയും ചെയ്യുക, പൊലിസ് നൈറ്റ് പട്രോളിങ് ശക്തമാക്കുക, വൈകുന്നേരം ആറ് മണിക്ക് ശേഷം റിസര്‍വൊയറിനകത്ത് പ്രവേശനം നിരോധിക്കുക, അസമയത്ത് ഡാം പരിസരത്ത് കാണുന്നവരെ അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കുക തുടങ്ങിയവയാണ് സുരക്ഷാ നിര്‍ദേശങ്ങള്‍.
റോഡുകളില്‍ ആവശ്യമായ മുന്‍ കരുതല്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുക, ജനവാസകേന്ദ്രങ്ങളില്‍ മുള്ളുകമ്പികള്‍ സ്ഥാപിക്കുക, റിസര്‍വൊയറിനകത്തേക്കുള്ള റോഡുകളില്‍ ഗേറ്റുകള്‍ സ്ഥാപിക്കുക, പ്രധാനപ്പെട്ട ഭാഗങ്ങളില്‍ സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കുക, റിസര്‍വൊയര്‍ പരിസരത്തുള്ള വീട്ടുകാരെ ബോധവല്‍ക്കരിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ട്.
ഡാം പരിസരത്തുള്ള റിസോര്‍ട്ടുകളും ഹോം സ്‌റ്റേകളും നിയന്ത്രിക്കണമെന്നും നിലവില്‍ പ്രവര്‍ത്തിക്കുന്നവ നിയമപ്രകാരമാണോ എന്ന് പരിശോധിക്കണമെന്നും ഇവിടങ്ങളില്‍ താമസിക്കുന്നവരുടെ വിവരങ്ങള്‍ യഥാസമയം പൊലിസില്‍ അറിയിക്കാന്‍ സംവിധാനമേര്‍പ്പെടുത്തണമെന്നും നിര്‍ദേശത്തിലുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ ദേശീയ ദിനം; ടിആർ 17 എന്ന പുതിയ ഫെറി സർവീസ് ആരംഭിക്കുമെന്ന് ആർടിഎ

uae
  •  12 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; അഞ്ചാം പോരും ഒപ്പത്തിനൊപ്പം

Others
  •  12 days ago
No Image

സന്ദർശക വീസ നിയമം പരിഷ്കരിച്ചത് ഇരുട്ടടി; ഇനി വീസ പുതുക്കാൻ 30 ദിവസത്തെ ഇടവേള ആവശ്യം

uae
  •  12 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; എടിഎമ്മിൽ നിന്ന് പണമെടുക്കാനെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു

National
  •  12 days ago
No Image

യുഎഇ ദേശീയ ദിനം; ഡിസംബർ 2, 3 തീയതികളിൽ ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

uae
  •  12 days ago
No Image

മലപ്പുറത്ത് എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  12 days ago
No Image

പന്നിയങ്കരയിൽ ടോള്‍ പ്ലാസയിലേക്ക് നിയന്ത്രണം വിട്ട് ലോറി ഇടിച്ചുകയറി; അപകടമൊഴിവായത് തലനാരിഴയ്ക്ക്

Kerala
  •  12 days ago
No Image

റിയാദ് മെട്രോ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു

Saudi-arabia
  •  12 days ago
No Image

ഉത്തർപ്രദേശ്; ഓടുന്ന എസി ബസിൽ നിന്ന് മുറുക്കാൻ തുപ്പാൻ ശ്രമിക്കുന്നത്തിനിടെ 45കാരന് ദാരുണാന്ത്യം

National
  •  12 days ago
No Image

പദയാത്രക്കിടെ അരവിന്ദ് കെജ്രിവാളിനുനേരെ ആക്രമണം; പ്രതി പിടിയിൽ

National
  •  12 days ago