സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷന്‍ പഹലജ് നിഹലാനിയെ പുറത്താക്കി
ന്യൂഡല്‍ഹി: വിവാദ സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷന്‍ പഹലജ് നിഹലാനിയെ കേന്ദ്ര സര്‍ക്കാര്‍ പുറത്താക്കി. പ്രശസ്ത കവിയും പാട്ടെഴുത്തുകാരനുമായ പ്രസൂണ്‍ ജോഷിയാണ് പുതിയ അധ്യക്ഷന്‍. നേരത്തെ വാര്‍ത്താവിതരണ മന്ത്രാലയം നിഹലാനിയെ മാറ്റുമെന്ന് സൂചന നല്‍കിയിരുന്നു.
നിഹലാനി ബോര്‍ഡിനെ കുത്തകയാക്കി വച്ചിരിക്കുകയാണെന്ന് സഹപ്രവര്‍ത്തകരില്‍ നിന്നുതന്നെ ആരോപണമുയര്‍ന്നിരുന്നു. സിനിമാ നിര്‍മാതാക്കളും നിരൂപകരും അദ്ദേഹത്തിനെതിരേ രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് അദ്ദേഹത്തെ പുറത്താക്കാന്‍ തീരുമാനിച്ചത്.
സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷ സ്ഥാനത്തെത്തിയ ശേഷം നിരന്തര വിവാദങ്ങളുടെ നടുവിലായിരുന്നു നിഹലാനി.
2015 ജനുവരിയിലായിരുന്നു അദ്ദേഹത്തിന്റെ നിയമനം. ഉഡ്താ പഞ്ചാബ്, ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ക എന്നീ സിനിമകളില്‍ കുറേയധികം സീനുകള്‍ ഒഴിവാക്കണമെന്ന നിര്‍ദേശവും അദ്ദേഹത്തെ വിവാദത്തിലാക്കിയിരുന്നു.
അതോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തന്റെ ആക്ഷന്‍ ഹീറോയെന്ന് പറഞ്ഞും അദ്ദേഹം വിവാദത്തില്‍ ചാടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."