HOME
DETAILS
MAL
ഫലസ്തീന് പാര്‍ലമെന്റ് പിരിച്ചുവിടാനുള്ള മഹ്മൂദ് അബ്ബാസിന്റെ ശ്രമത്തെ എതിര്‍ത്ത് ഹമാസ്
backup
December 23 2018 | 16:12 PM
ഗസ്സ: ഫലസ്തീന് പാര്‍ലമെന്റ് പിരിച്ചുവിടണമെന്ന കോടതി വിധി നടപ്പിലാക്കാനുള്ള പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ നീക്കത്തെ എതിര്‍ത്ത് ഹമാസ്. ഫലസ്തീനിയന്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ പിരിച്ചുവിട്ട് ആറു മാസത്തിനകം തെരഞ്ഞെടുപ്പ് നടത്താനുള്ള പ്രസിഡന്റിന്റെ നീക്കം രാജ്യത്തെ രാഷ്ട്രീയ സംവിധാനം തകര്‍ക്കുമെന്നു ഹമാസ് പറഞ്ഞു.
പ്രസിഡന്റിന്റെ നീക്കത്തിനു നിയമപരമായ സാധുതയില്ല. അതു നിലനില്‍പ്പില്ലാത്ത രാഷ്ട്രീയ തീരുമാനമാണെന്നും ഹമാസ് പ്രസ്താവനയില്‍ വ്യക്തമാക്കി. പ്രസിഡന്റിന്റെ തീരുമാനം നടപ്പാക്കരുതെന്ന് ആവശ്യപ്പെടണമെന്നു മറ്റു പാര്‍ട്ടികളോടും ഹമാസ് അഭ്യര്‍ഥിച്ചിട്ടുണ്ട്. വിഷയത്തില്‍ ഇടപെടണമെന്ന് ഈജിപ്തിനോടും ഹമാസ് നേതാക്കള്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."