ക്ഷേത്ര ഭണ്ഡാരം തുറന്ന് പണം മോഷ്ടിച്ച പ്രതി പിടിയില്‍
മട്ടാഞ്ചേരി: തോപ്പുംപടി പ്യാരി ജങ്ഷനില്‍ വരമ്പത്ത് ശ്രീ ഘണ്ടാ കര്‍ണാ സ്വാമി ക്ഷേത്രത്തിലെ ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതിയെ തോപ്പുംപടി പൊലിസ് അറസ്റ്റ് ചെയ്തു. ഫോര്‍ട്ട്കൊച്ചി കോക്കേഴ്സ് തിയേറ്ററിന് സമീപം ഇലഞ്ഞിക്കല്‍ വീട്ടില്‍ ഉണ്ട പ്രാഞ്ചിയെന്ന് വിളിക്കുന്ന ഫ്രാന്‍സിസ്(59)നെയാണ് തോപ്പുംപടി എസ്.ഐ സി.ബിനുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
ഇന്നലെ പുലര്‍ച്ചെ തോപ്പുംപടി ഫെഡറല്‍ ബാങ്കിന് സമീപം സംശയകരമായി കാണപ്പെട്ട പ്രതിയെ പരിശോധിച്ചപ്പോള്‍ മോഷണം വിവരം പറയുകയായിരുന്നു. ഫോര്‍ട്ട്കൊച്ചി, സെന്‍ട്രല്‍ സ്റ്റേഷനുകളില്‍ മോഷണം, മയക്ക് മരുന്ന് കേസുകളില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ് പ്രതി. സിവില്‍ പൊലിസ് ഓഫിസര്‍മാരായ ദിലീപ് കുമാര്‍, റിജേഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."