HOME
DETAILS
MAL
മുസ്ലിം ലീഗ് നിലപാട് വ്യക്തമാക്കണം: മന്ത്രി കെ.ടി ജലീല്‍
backup
December 23 2018 | 20:12 PM
മലപ്പുറം: അഴീക്കോട് എം.എല്‍.എ കെ.എം ഷാജിയുടെ നിയമസഭാംഗത്വം ഹൈക്കോടതി റദ്ദാക്കാന്‍ ആധാരമായ വിവാദ ലഘുലേഖയുടെ ഉള്ളടക്കം സംബന്ധിച്ച് മുസ്ലിം ലീഗ് നിലപാട് വ്യക്തമാക്കണമെന്ന് മന്ത്രി കെ.ടി ജലീല്‍ മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.ലഘുലേഖയിലെ ഒരോ പരാമര്‍ശങ്ങളും ലീഗിന്റെ അന്നത്തെ എതിര് സ്ഥാനാര്‍ഥിയെ ഉദ്യേശിച്ചുള്ളതായിരുന്നു. മുസ്ലിംകളല്ലാത്തവരുടെ വോട്ടുവേണ്ട എന്നു പറയാന്‍ മുസ്ലിം ലീഗ് ആര്‍ജവം കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."