വേതന പാക്കേജ് നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്
കൊച്ചി: സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ അനശ്ചിതകാല സമരത്തിലേക്ക്. മെയ് മാസത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച വേതന പാക്കേജ് നടപ്പിലാക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരമെന്ന് ഓള്‍കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. സമരത്തിന്റെ ആദ്യപടിയായി 14ന് സംസ്ഥാന വ്യാപകമായി റേഷന്‍ കടകള്‍ അടച്ച് പ്രതിഷേധിക്കും.
താലൂക്ക് തലങ്ങളില്‍ പ്രതിഷേധ ധര്‍ണയും സംഘടിപ്പിച്ചിട്ടുണ്ട്.ജില്ലകള്‍ തോറും 13 മുതല്‍ 16വരെ വാഹന പ്രചരണജാഥയും 18ന് ജില്ലാതലങ്ങളില്‍ ഉപവാസസമരവും പ്രതിഷേധ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുവാനും ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന സംഘടനയുടെ സംസ്ഥാന കമ്മറ്റി യോഗത്തില്‍ തീരുമാനമായി.
വാതില്‍പടി വിതരണത്തില്‍ യഥാര്‍ഥ തൂക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക, റേഷന്‍ കടകള്‍ അടിയന്തരമായി നവീകരിക്കുകയും കംപ്യൂട്ടര്‍വല്‍കരിക്കുകയും ചെയ്യുക,ആറ് മാസമായി കുടിശിക വരുത്തിയ കമ്മിഷന്‍ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളും മുന്നോട്ട് വയ്ക്കുന്നതായി ജോണി നെല്ലൂര്‍ അറിയിച്ചു. അനുകൂലതീരുമാനമായില്ലെങ്കില്‍ ഒക്‌ടോബര്‍ മുതല്‍ അനശ്ചിതകാല സമരത്തിലേക്ക് നീങ്ങും.
സംസ്ഥാനത്തു വിതരണം ചെയ്ത പുതിയ റേഷന്‍ കാര്‍ഡുകളിലെ അപാകതകള്‍ അടിയന്തരമായി പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും ആവശ്യപ്പെട്ടു. ഓള്‍കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി സെബാസ്റ്റ്യന്‍ ചൂണ്ടാല്‍, ജില്ലാ പ്രസിഡന്റ് വി.വി ബേബി, കെ.ഡി റോയി എന്നിവരും വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."