രായമംഗലം പഞ്ചായത്ത് ആശുപത്രിയില്‍ ഡോക്ട്ടര്‍മാരില്ല; രോഗികള്‍ വലയുന്നു മിന്നല്‍ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്
പെരുമ്പാവൂര്‍: രായമംഗലം പഞ്ചായത്ത് നെല്ലിമോളം ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ട്ടര്‍മാരില്ലാത്തത് രോഗികളെ വലയ്ക്കുന്നു. 20 ബെഡ്ഡുള്ള ആശുപത്രിയില്‍ ദിവസവും 500 രോഗികള്‍ ചികിത്സയ്‌ക്കെത്താറുണ്ട്. എന്നാല്‍ ഡോക്ടര്‍മാരുടെ അഭാവംമൂലം ദിവസങ്ങളായി കിടത്തി ചികിത്സ മുടങ്ങിയിരിക്കുകയാണ്. ഇന്നലെ 11 മണിക്കുശേഷം ആകെയുണ്ടായിരുന്ന ഡോക്ട്ടറും ഡ്യൂട്ടി തീര്‍ത്തതോടെ 20 ചീട്ടു മാത്രം നല്‍കി ബാക്കിയുള്ളവരെ പറഞ്ഞുവിട്ടു.
തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് രായമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആശുപത്രിയില്‍ മിന്നല്‍ പ്രതിഷേധം സംഘടിപ്പിച്ചു. പ്രതീകാത്മക സ്വയം ചികിത്സ നടത്തി യൂത്ത് കോണ്‍ഗ്രസ് ചാലക്കുടി പാര്‍ലമെന്റ് ജന.സെക്രട്ടറി ഷിജോ വര്‍ഗീസ് ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത് ഭരണസമിതിയും സ്വകാര്യ ആശുപത്രിയുമായുള്ള ഒത്തുകളിയുടെ ഭാഗമായാണ് ഡോക്ടര്‍ മാരുടെ കുറവ് പരിഹരിയ്ക്കാത്തതെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.
തുടര്‍ന്ന് മെഡിക്കല്‍ സൂപ്രണ്ടുമായി നടത്തിയ ചര്‍ച്ചയില്‍ നാളെ മുതല്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കാമെന്ന ഉറപിന്മേലാണ് സമരം അവസാനിപ്പിച്ചത്. മണ്ഡലം പ്രസിഡന്റ് ചെറിയാന്‍ ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു. പോള്‍ പാത്തിക്കല്‍, ആഷിഫ് വാരിക്കാടന്‍, കെ.വി ജെയ്‌സണ്‍, സജി പടയാട്ടില്‍, അമല്‍ കീഴില്ലം, പി.സി അരുണ്‍, യേശുദാസ് പാപ്പച്ചന്‍, കെ.വി ഷാ, ബേസില്‍ ജോണ്‍, ബാവാ കാനാമ്പുറം, കെ.സി അരുണ്‍ കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."