HOME
DETAILS

തൊഴില്‍ ചൂഷണം സംബന്ധിച്ച പരാതികള്‍; യുവജനകമ്മിഷന്‍ നടപടിയെടുക്കും

  
backup
August 12 2017 | 04:08 AM

%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9a%e0%b5%82%e0%b4%b7%e0%b4%a3%e0%b4%82-%e0%b4%b8%e0%b4%82%e0%b4%ac%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a


കൊച്ചി: സംസ്ഥാന യുവജന കമ്മിഷന്റെ ജില്ലാ തലത്തിലുള്ള ആദ്യഅദാലത്ത് ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോമിന്റെ നേതൃത്വത്തില്‍ ഇന്നലെ എറണാകുളം ഗവ.ഗസ്റ്റ് ഹൗസില്‍ നടന്നു. പത്തോളം പരാതികള്‍ പരിഗണിച്ചതില്‍ തൊഴിലിടങ്ങളിലെ ചൂഷണത്തെക്കുറിച്ചുള്ള പരാതികള്‍ ഉള്‍പ്പെട്ടിരുന്നു. കൃത്യമായ വേതനം ലഭിക്കാത്തതും തൊഴില്‍ സ്ഥലത്തെ സമയക്രമത്തെക്കുറിച്ചും പരാതികള്‍ കമ്മിഷന് ലഭിച്ചു. ബന്ധപ്പെട്ട അധികൃതരില്‍ നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്നും ആവശ്യമെങ്കില്‍ തൊഴില്‍സ്ഥലങ്ങള്‍ സന്ദര്‍ശിക്കുമെന്നും ചിന്താ ജെറോം പറഞ്ഞു.
കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റില്‍ തുല്യജോലിക്ക് തുല്യവേതനം ലഭിക്കുന്നില്ലെന്നും തൊഴില്‍ ചൂഷണം നടക്കുന്നുവെന്നും ഒരു പരാതി കമ്മിഷന് ലഭിച്ചു. സ്‌പെഷ്യല്‍ എക്കണോമിക് സോണിലെ കൊച്ചിന്‍ ആര്‍ടെക് എന്ന സ്ഥാപനം സമയക്രമം പാലിക്കുന്നില്ലെന്നും തൊഴിലാളികളെ തുച്ഛമായ വേതനത്തിന് കൂടുതല്‍ സമയം പണിയെടുപ്പിക്കുന്നുവെന്നും പരാതിയുയര്‍ന്നു. ജില്ലയിലെ മോഡല്‍ ലോജിസ്റ്റിക്‌സ് എന്ന സ്ഥാപനത്തിലും തൊഴില്‍ സംരക്ഷണമില്ലെന്ന പരാതിയും കമ്മിഷനു മുമ്പില്‍ വന്നു. ഇവയെല്ലാം പരിശോധിച്ച് നടപടികളെടുക്കുമെന്ന് ചിന്താ ജെറോം പറഞ്ഞു.
മഹാരാജാസ് കോളജിലെ അനാവശ്യമായ വിദ്യാര്‍ഥിസമരങ്ങള്‍ കാരണം അധ്യയന അവസരം നഷ്ടപ്പെടുന്നുവെന്ന പരാതിയും കമ്മിഷന്‍ സ്വീകരിച്ചു. അരയന്‍കാവില്‍ ഓട്ടോറിക്ഷകളുടെ അനധികൃത പാര്‍ക്കിങ് മൂലം ഗതാഗതം തടസപ്പെടുന്നുവെന്നും വിദ്യാര്‍ഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടാവുന്നുവെന്നും പരാതിയുണ്ടായിരുന്നു. പൊലിസ്, മോട്ടോര്‍ വാഹനവകുപ്പ്, പഞ്ചായത്ത്, പൊതുമരാമത്ത് വകുപ്പ് എന്നിവരില്‍ നിന്ന് കമ്മിഷന്‍ ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് തേടിയിരുന്നു. റിപ്പോര്‍ട്ട് പരിശോധിച്ച കമ്മിഷന്‍ ഓട്ടോറിക്ഷാ സ്റ്റാന്റ് മാറ്റി സ്ഥാപിക്കാനുള്ള സാധ്യത പരിശോധിക്കാന്‍ പഞ്ചായത്ത് ഭരണസമിതിക്ക് നിര്‍ദേശം നല്‍കി.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ ദേശീയ ദിനം; ടിആർ 17 എന്ന പുതിയ ഫെറി സർവീസ് ആരംഭിക്കുമെന്ന് ആർടിഎ

uae
  •  15 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; അഞ്ചാം പോരും ഒപ്പത്തിനൊപ്പം

Others
  •  15 days ago
No Image

സന്ദർശക വീസ നിയമം പരിഷ്കരിച്ചത് ഇരുട്ടടി; ഇനി വീസ പുതുക്കാൻ 30 ദിവസത്തെ ഇടവേള ആവശ്യം

uae
  •  15 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; എടിഎമ്മിൽ നിന്ന് പണമെടുക്കാനെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു

National
  •  15 days ago
No Image

യുഎഇ ദേശീയ ദിനം; ഡിസംബർ 2, 3 തീയതികളിൽ ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

uae
  •  15 days ago
No Image

മലപ്പുറത്ത് എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  15 days ago
No Image

പന്നിയങ്കരയിൽ ടോള്‍ പ്ലാസയിലേക്ക് നിയന്ത്രണം വിട്ട് ലോറി ഇടിച്ചുകയറി; അപകടമൊഴിവായത് തലനാരിഴയ്ക്ക്

Kerala
  •  15 days ago
No Image

റിയാദ് മെട്രോ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു

Saudi-arabia
  •  15 days ago
No Image

ഉത്തർപ്രദേശ്; ഓടുന്ന എസി ബസിൽ നിന്ന് മുറുക്കാൻ തുപ്പാൻ ശ്രമിക്കുന്നത്തിനിടെ 45കാരന് ദാരുണാന്ത്യം

National
  •  15 days ago
No Image

പദയാത്രക്കിടെ അരവിന്ദ് കെജ്രിവാളിനുനേരെ ആക്രമണം; പ്രതി പിടിയിൽ

National
  •  15 days ago