HOME
DETAILS
MAL
കനകദുർഗയുടെ അരീക്കോട്ടെ വീട്ടിലേക്ക് ബി.ജെ.പി മാർച്ച്
backup
December 24 2018 | 06:12 AM
അരീക്കോട്: ശബരിമല ദര്‍ശനത്തിനെത്തിയ കനകദുര്‍ഗയുടെ വീട്ടിലേക്ക് ബി.ജെ.പി പ്രവർത്തകർ മാർച്ച് നടത്തി. കനകദുർഗയുടെ മലപ്പുറം അരീക്കോട്ടെ കൊഴക്കോട്ടുരിലെ പൂത്തൊടിക വീട്ടിലേക്കാണ് ശബരിമല കർമസമിതിയുടെ നേതൃത്വത്തിൽ ബി.ജെ.പി, ആർ.എസ്.എസ്, യുവമോർച്ച പ്രവർത്തകർ മാർച്ചും നാമജപയാത്രയും നടത്തിയത്. കനകദുർഗയുടെ തറവാട് വീടാണ് കൊഴക്കോട്ടുരിലേത്. പന്ത്രണ്ട് വർഷം മുമ്പാണ് അങ്ങാടിപ്പുറം ഭാഗത്തേക്ക് വിവാഹം ചെയ്തത്.
രാവിലെ 10ന് മാർച്ചുമായി എത്തിയ പ്രവർത്തകരെ വീടിന്റെ പരിസരത്ത് അരീക്കോട് പൊലീസ് തടഞ്ഞു. തുടർന്ന് ശബരിമല കർമസമിതിയുടെ നേതൃത്വത്തിൽ കൊഴക്കോട്ടൂർ അങ്ങാടിയിൽ നാമജപവും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു. ബി.ജെ.പി ഏറനാട് മണ്ഡലം പ്രസിഡന്റ് പി.സോമസുന്ദരൻ, കർമസമിതി ഭാരവാഹി ചീരോളി ചന്ദ്രൻ, ചന്ദ്രൻ പറവൂർ, യുവമോർച്ച ഏറനാട് മണ്ഡലം പ്രസിഡന്റ് പി.കെ അഭിജിത്ത്, ഊർങ്ങാട്ടിരി പഞ്ചായത്ത് ബി.ജെ.പി പ്രസിഡന്റ് വിനോദ് പൂവത്തിക്കൽ നേതൃത്വം നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."