HOME
DETAILS
MAL
സ്കൂള്‍ ബസില്‍ കയറുന്നതിനെ ചൊല്ലി തര്‍ക്കം; വിദ്യാര്‍ഥിനിക്ക് മാനസിക പീഡനം
backup
August 12 2017 | 05:08 AM
ചേര്‍ത്തല: സ്കൂള്‍ ബസില്‍ വിദ്യാര്‍ഥിനിക്കു കയറാന്‍ കഴിയാതിരുന്നതിനെ ചോദ്യം ചെയ്തതിന്റെ പേരില്‍ വിദ്യാര്‍ഥിനിക്കും രക്ഷിതാക്കള്‍ക്കും മാനസിക പീഡനമെന്നു പരാതി.
ചേര്‍ത്തല ഗവണ്മെന്റ് ഗേള്‍സ് ഹൈസ്കൂളില്‍ നടന്ന വിഷയങ്ങളുടെ പേരില്‍ കുറുപ്പന്‍കുളങ്ങര മടത്തിവെളി ബിജുമോനാണ് ഇതു സംബന്ധിച്ച് ചേര്‍ത്തല വിദ്യാഭ്യാസ ഓഫീസര്‍ക്കു പരാതി നല്‍കിയിരിക്കുന്നത്.
വിദ്യാര്‍ഥിനിയെ സ്കൂളില്‍ നിന്നു തന്നെ ഒഴിവാക്കാന്‍ പ്രേരിപ്പിച്ചെന്നും അതിനാല്‍ ടി.സി വാങ്ങി മാനേജ്മെന്റു സ്കൂളിലേക്കു മാറിയെന്നും പരാതിയില്‍ പറയുന്നു.
എന്നാല്‍ സ്കൂള്‍ ബസില്‍ കയറാന്‍ കഴിയാതെ വന്ന കുട്ടിയെ അധ്യാപിക ഉത്തരവാദിത്തത്തോടെ വീട്ടിലെത്തിക്കുകയായിരുന്നെന്നും തെറ്റിദ്ധാരണയെ തുടര്‍ന്നാണ് കുട്ടിയുടെ ടി.സി വാങ്ങി പോയതെന്നും പ്രധാന അധ്യാപകന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."