ഫോട്ടോ അയക്കൂ നോ വേസ്റ്റ് ചാംപ്യനാകൂ
േേകാട്ടയം: സംസ്ഥാന ശുചിത്വമിഷന്‍ സംസ്ഥാനതലത്തില്‍ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. മാലിന്യത്തില്‍ നിന്നും സ്വാതന്ത്യം എന്നതാണ് മത്സരത്തിന്റെ വിഷയം.
പരിപാടിയോടനുബന്ധിച്ച് ഗൃഹസന്ദര്‍ശനം, ശുചിത്വ സംഗമം, വിളംബര ജാഥ, കലാജാഥ, നാട്ടുകൂട്ടം, കൂടുംബസംഗമം, ശുചിത്വ ഗാനസന്ധ്യ, സ്‌കിറ്റുകള്‍, ശുചിത്വ ദീപസന്ധ്യ പ്രാദേശികമായി സംഘടിപ്പിക്കുന്ന സ്വാപ് ഷോപ്പുകള്‍, പാഴ് വസ്തു ശേഖരണം, ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പിലാക്കിയ ചടങ്ങുകള്‍ എന്നിവയുടെ ഫോട്ടോകളാണ് മത്സരത്തിനായി പരിഗണിക്കുക. ഫ്രീഡം ഫ്രം വേസ്റ്റ് എന്ന ആപ്പ് പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തും ൗെരവശംേമാശശൈീിുവീീേ@െഴാമശഹ.രീാ എന്ന ഇമെയില്‍ ഐഡിയിലൂടെയും ഫോട്ടോകള്‍ അയക്കാം.
ഒന്നാം സമ്മാനം 25000 രൂപയും രണ്ടാം സമ്മാനം 15000 രൂപയും മൂന്നാം സമ്മാനം 10000 രൂപയുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ംംം.മെിശമേശേീി.സലൃമഹമ.ഴീ്.ശി എന്ന ശുചിത്വമിഷന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 8281199014
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."