ഗ്രാമങ്ങളിലെ സ്ത്രീകള്‍ ബിസിനസ് ചെയ്യുന്നു, വാട്‌സ്ആപ്പിലൂടെയും ഫെയ്‌സ്ബുക്കിലൂടെയും
'ഇന്റര്‍നെറ്റില്‍, ബിസിനസ്സ് ചെയ്യാന്‍ വഴികള്‍ കണ്ടെത്താനാകും' ബിസിനസ്സ് ചെയ്യാനും വളരാനും പുതിയ വഴികള്‍ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന ഇന്ത്യന്‍ ഗ്രാമങ്ങളില്‍ മുദ്രാവാക്യമാണിത്. ടാറ്റാ ട്രസ്റ്റിന്റെ പങ്കാളിത്തത്തോടെ നൂറുകണക്കിന് ഇന്ത്യന്‍ ഗ്രാമങ്ങളില്‍ 'ഇന്റര്‍നെറ്റ് സാതി' പദ്ധതി വാഗ്ദാനം ചെയ്യുന്ന ഗൂഗിളില്‍ നിന്നാണ് ടെക്‌നോളജിയുമായുള്ള ആളുകളുടെ തുടക്ക സമ്പര്‍ക്കം. സ്മാര്‍ട്ട് ഫോണുകള്‍, ടാബ്‌ലറ്റുകള്‍, 3 ജി കണക്ടിവിറ്റി എന്നിവ ഗ്രാമീണര്‍ക്ക് പരിചയപ്പെടുത്തിയതോടൊപ്പം ഫേസ്ബുക്ക്, വാട്്‌സാപ്പ്, ആമസോണ്‍ തുടങ്ങിയ ടെക് ഭീമന്മാരെ ഉപയോഗപ്പെടുത്താനും സഹായിച്ചു. ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ ഇത്തരം സേവനങ്ങളെ വെറുമൊരു സന്ദേശമയക്കാനുള്ള മാധ്യമമായി മാത്രം ഉപയോഗിച്ചപ്പോള്‍ നിരവധി വടക്കേന്ത്യന്‍ ഗ്രാമങ്ങളിലെ ആളുകള്‍ക്ക് ഇതൊരു ബിസിനസ് ആയുധമായിരുന്നു.
രാജസ്ഥാനിലെ അജ്മീറിലെ കോളജ് വിദ്യാര്‍ത്ഥിയായ ആനന്ദ് ബഗ്ഡി പഠിച്ച് കൊണ്ടിരിക്കുമ്പോള്‍ തന്റെ കരകൗശല വ്യാപാരവും ഫോണ്‍ വഴി ചെയ്യുന്നുണ്ട്. കരകൗശല ഉല്‍പന്നങ്ങള്‍ക്ക് പല ആശയങ്ങളും ഇന്റര്‍നെറ്റില്‍ നിന്നു കണ്ടെത്തുന്നത് കൂടാതെ വാട്‌സാപ്പിനെ ഓര്‍ഡര്‍ സ്വീകരിക്കുന്ന മാധ്യമമായി ഉപയോഗിക്കുന്നു. ഓണ്‍ലൈന്‍ വഴി ബിസിനസ്സ് തുടങ്ങിയപ്പോള്‍ ലഭിച്ച അപ്രതീക്ഷിത ലാഭം ആനന്ദിനെ സ്വന്തമായി ഒരു വെബസൈറ്റ് നിര്‍മിക്കാനുള്ള ആവശ്യത്തിലെത്തിച്ചിട്ടുണ്ട്, വെബ്‌സൈറ്റ് വഴി ഉപഭോക്തൃ അടിത്തറയിലെത്താമെന്നതിനാലാണ് ഇത്തരമൊരു തീരുമാനം. ഗൂഗിളിന്റെ സാതി പദ്ധതി അംഗമായിരുന്ന തന്റെ അമ്മയെയും സഹോദരിയെയും ഫോണ്‍ ഉപയോഗിച്ച് ഇന്റര്‍നെറ്റ് പരിചയപ്പെടുത്തി.
ആനന്ദിനെ പോലെ മഹാരാഷ്ട്രയിലെ പടാനയിലെ രോഹിണി സന്ദീപ് സേദി ഇന്റര്‍നെറ്റും ആപ്പുകളും ഉപയോഗിച്ചാണ് ഫോറസ്റ്റ് ഹണി എന്ന പേരില്‍ അറിയപ്പെടുന്ന തന്റെ തേന്‍ സംരംഭം വിപുലീകരിക്കുന്നത്. അഞ്ച് വര്‍ഷമായി തുടരുന്ന തേന്‍ ബിസിനസ്സ് ഇന്റര്‍നെറ്റ് സാതി പദ്ധതിയുടെ ഭാഗമായതോടെയാണ് ലാഭത്തിലായത്. ഭാവിയില്‍ കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിന് ആമസോണ്‍ ഉപയോഗപ്പെടുത്താനാണ് തീരുമാനം. നിലവിലുള്ള ഫേസ്ബുക്ക് പേജില്‍ ഫോറസ്റ്റ് ഹണി പാക്കിങ്ങും നിര്‍മാണവുമെങ്ങനെയെന്ന് രേഖപ്പെടുത്തുന്നുണ്ട്. കൂടാതെ വാട്‌സാപ്പിനെ ഓര്‍ഡര്‍ സ്വീകരിക്കാന്‍ ഉപയോഗിക്കുന്നു. ഫേസ്ബുക്ക്, വാട്സാപ്പ്, ഗൂഗിള്‍ എല്ലാം ബിസിനസ്സ് മാര്‍ഗ്ഗങ്ങളാക്കി മാറ്റുന്നു. ഉല്‍പന്നങ്ങള്‍ വില്‍ക്കാന്‍ പല ആശയങ്ങഴും ഇന്റര്‍നെറ്റ് വഴി ലഭിക്കുകയും മാര്‍ക്കറ്റിന്റെ പ്രാധാന്യം അതെന്നെ പഠിപ്പിക്കുകയും ചെയ്‌തെന്ന് രോഹിണി പറഞ്ഞു.
ഇത് മാത്രമല്ല ഉദാഹരണങ്ങള്‍, ഗ്രാമീണ ഇന്ത്യയിലെ പല സംരംഭകരും അവരുടെ ചെറുകിട ബിസിനസ്സ് കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷുക്കുന്നതിന് വേണ്ടി ഇന്റര്‍നെറ്റ് പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നു. ഈ സംരംഭകരില്‍ മിക്കവരും ഗൂഗിളിന്റെ സഹായത്തോടെ സ്വയം പഠിക്കുകയും ഫേസ്ബുക്ക്, വാട്‌സാപ്പ് വഴി ബിസിനസ് വികസിപ്പിക്കുകയും ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."