HOME
DETAILS
MAL
പാക് മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന് ഏഴുവര്‍ഷം ജയില്‍ ശിക്ഷ
backup
December 24 2018 | 13:12 PM
ഇസ്ലാമാബാദ്: പാകിസ്താന് മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന് ഏഴു വര്‍ഷം ജയില്‍ ശിക്ഷ. പാകിസ്താനിലെ അഴിമതി വിരുദ്ധ കോടതിയാണ് ശിക്ഷ വിധിച്ചത്.
സഊദി അറേബ്യയില്‍ സ്റ്റീല്‍ മില്‍ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് വിധി. മൂന്നു പ്രാവശ്യം പാകിസ്താന്റെ പ്രധാനമന്ത്രിയായ നവാസ് ശരീഫിന് മില്ല് തുടങ്ങാനുള്ള പണം എവിടുന്ന് കിട്ടിയെന്ന് തെളിയിക്കാനായില്ല. ഇതോടെ ശിക്ഷ വിധിക്കുകയായിരുന്നു.
നേരത്തെ മറ്റൊരു കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലാണ് നവാസ് ശരീഫ്. ഇതേ കോടതി കഴിഞ്ഞ ജൂലൈയില്‍ 10 വര്‍ഷത്തെ ശിക്ഷ നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് നവാസ് ശരീഫിനെ സുപ്രിംകോടതി ഇംപീച്ച് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."