HOME
DETAILS
MAL
തുര്‍ക്കി അഡ്മിറല്‍ യു.എസിനോട് അഭയം തേടി
backup
August 10 2016 | 19:08 PM
അങ്കാറ: നാറ്റോസഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന തുര്‍ക്കി അഡ്മിറല്‍ യു.എസിനോട് അഭയം തേടി. ഈയിടെ തുര്‍ക്കിയില്‍ നടന്ന സൈനിക അട്ടിമറിയില്‍ പങ്കുണ്ടെന്ന് തുര്‍ക്കി ആരോപിക്കുന്ന അഡ്മിറല്‍ മുസ്്തഫ സെകി ഉഗുര്ലുവാണ് അഭയം തേടുന്നത്. ഇയാളെ സായുധസേനയില്‍ നിന്ന് നീക്കം ചെയ്തിരുന്നു. ഇതാദ്യമായാണ് തുര്‍ക്കിയിലെ ഉന്നത സൈനിക ഉദ്യോഗസ്ഥന് അമേരിക്കയോട് അഭയം ചോദിക്കുന്നത്. ഈ സാഹചര്യത്തിലാണ് അഡ്മിറല്‍ യു.എസില്‍ അഭയം തേടുന്നത്. നാറ്റോയുടെ വിര്‍ജിനയിലെ സ്റ്റേഷനിലാണ് മുസ്തഫ ഇപ്പോഴുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."