എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കു റേഷന്‍ കൃത്യമായി നല്‍കുന്നില്ലെന്ന് ആക്ഷേപം
കാഞ്ഞങ്ങാട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത കുടുംബങ്ങള്‍ക്ക് സൗജന്യമായി ലഭിച്ചു വരുന്ന റേഷന്‍ കൃത്യമായി നല്‍കുന്നില്ലെന്ന് ആക്ഷേപം. ദുരിതബാധിത കുടുംബത്തിന് സൗജന്യമായി മാസം തോറും 25 കിലോ അരി റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്നതിനു സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
എന്നാല്‍ ജില്ലയിലെ മിക്ക റേഷന്‍ കടകളില്‍ നിന്നും കാര്‍ഡുടമകള്‍ക്ക് ഈ അളവില്‍ അരി ലഭിക്കുന്നില്ലെന്നു എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത സംരക്ഷണ സമിതി ഭാരവാഹികള്‍ പറഞ്ഞു.
മിക്കവാറും 10 മുതല്‍ 15 കിലോ അരി വരെയാണ് ദുരിതബാധിതര്‍ക്കു ലഭിക്കുന്നത്. അതു തന്നെ ഒറ്റത്തവണയായി ലഭിക്കുന്നുമില്ല. ഒരാഴ്ച 10 കിലോ നല്‍കിയാല്‍ പിന്നീടുള്ള ആഴ്ചകളില്‍ നാലും മൂന്നും കിലോ റേഷന്‍ കടക്കാരന്റെ ഔദാര്യത്തിനുസരിച്ചാണു ലഭിക്കുന്നതെന്നും ഇവര്‍ ആരോപിച്ചു.
ഇതു സംബന്ധിച്ചു പല തവണ ബന്ധപ്പെട്ട അധികാരികള്‍ക്കു പരാതി നല്‍കിയിട്ടും അധികൃതര്‍ ഇതിനു പരിഹാരം കണ്ടിട്ടില്ല.
ദുരിത ബാധിതരെ പീഡിപ്പിക്കുന്ന ഈ വിഷയത്തില്‍ അധികൃതര്‍ അടിയന്തിരമായി ഇടപെട്ടു പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത സംരക്ഷണ സമിതി ആവശ്യപ്പെട്ടു. യോഗത്തില്‍ സുഭാഷ് ചീമേനി അധ്യക്ഷനായി. എം.ബി രവീന്ദ്രന്‍. രാജീവ് തോമസ്, മധുസൂദനന്‍ , ചന്ദ്രവതി, കെ.കെ.അശോകന്‍ , ലക്ഷ്മി, സാബിറ, പ്രവീണ മാവുങ്കാല്‍,പ്രീത ശ്രീധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."