മുത്വലാഖ്: വീഴ്ച അംഗീകരിച്ച് മുസ്‌ലിം ലീഗ് നേതൃത്വം
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ വിശദീകരണം തേടി
മലപ്പുറം: മുത്വലാഖ് വിഷയത്തില്‍ പി.കെ കുഞ്ഞാലിക്കുട്ടി എം.പിക്ക് വീഴ്ചപറ്റിയതായി മുസ്്‌ലിം ലീഗ് നേതൃത്വം. ദേശീയ ഉന്നതാധികാര സമിതി അംഗം പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളാണ് സ്വകാര്യ ചാനലുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിനിടെ ഇക്കാര്യം വെളിപ്പെടുത്തിയത്.
മുത്വലാഖ് സംബന്ധിച്ച പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാത്തതിനെക്കുറിച്ച് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി കൂടിയായ പി.കെ കുഞ്ഞാലിക്കുട്ടിയോട് ദേശീയ രാഷ്ട്രീയകാര്യ സമിതി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ വിശദീകരണം തേടിയിരുന്നു.
ഇതുസംബന്ധിച്ചായിരുന്നു സ്വാദിഖലി ശിഹാബ് തങ്ങളുടെ പ്രതികരണം. ഇക്കാര്യത്തില്‍ പാര്‍ട്ടി നിലപാട് മുന്‍കൂട്ടി അറിയിച്ചതായി പറഞ്ഞ തങ്ങള്‍ ജാഗ്രതക്കുറവ് ഉണ്ടായതായും പറഞ്ഞു. വോട്ടെടുപ്പിലെ അസാന്നിധ്യം ഒഴിവാക്കാമായിരുന്നു. ജാഗ്രതക്കുറവ് പാര്‍ട്ടി നേതൃത്വത്തിന് ബോധ്യപ്പെട്ട പശ്ചാത്തലത്തിലാണ് ദേശീയ നേതൃത്വം വിശദീകരണം തേടിയത്.
തെറ്റുപറ്റിയെന്നാണോ പാര്‍ട്ടിയുടെ വിലയിരുത്തല്‍ എന്ന ചോദ്യത്തിന് വീഴ്ചപറ്റിയെന്ന കാര്യം ഉറപ്പാണെന്നും എം.പിയുടെ ഭാഗത്തുനിന്ന് ജാഗ്രതക്കുറവുണ്ടായെന്നും തങ്ങള്‍ പറഞ്ഞു.
സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കുഞ്ഞാലിക്കുട്ടിക്കെതിരേ കൂടുതല്‍ നടപടിയുണ്ടാവുമോ എന്ന ചോദ്യത്തിന് വിശദീകരണം തേടിയ സ്ഥിതിക്ക് തുടര്‍കാര്യങ്ങള്‍ പാര്‍ട്ടി ആലോചിച്ച് ചെയ്യുമെന്നും തങ്ങള്‍ പറഞ്ഞു.
അതേസമയം, മുസ്‌ലിം ലീഗ് നേതൃത്വം വിശദീകരണം തേടിയെന്ന വാര്‍ത്ത പുറത്തുവന്നയുടന്‍ മറുപടി നല്‍കിയെന്ന്് വ്യക്തമാക്കി കുഞ്ഞാലിക്കുട്ടിയും രംഗത്തുവന്നു. അതിനിടെ, കുഞ്ഞാലിക്കുട്ടിയുടെ മലപ്പുറം വേങ്ങരയിലെ വീട്ടിലേക്ക് ഐ.എന്‍.എല്‍ മാര്‍ച്ച് നടത്തി. കനത്ത പൊലിസ് സുരക്ഷയും വന്‍ മാധ്യമപ്പടയും സ്ഥലത്തെത്തിയെങ്കിലും ഐ.എന്‍.എല്ലിന്റെ സംസ്ഥാന നേതാക്കളടക്കം വിരലിലെണ്ണാവുന്ന ആളുകള്‍ മാത്രമാണ് സമരത്തിനെത്തിയത്. മുത്വലാഖ് ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്യാത്ത പി.കെ കുഞ്ഞാലിക്കുട്ടി പാര്‍ലമെന്റ് അംഗത്വം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് മാര്‍ച്ച് നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."