HOME
DETAILS

കോളറ പ്രതിരോധം ഊര്‍ജിതമാക്കുമെന്ന്

  
backup
August 18 2017 | 08:08 AM

%e0%b4%95%e0%b5%8b%e0%b4%b3%e0%b4%b1-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%82-%e0%b4%8a%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9c%e0%b4%bf%e0%b4%a4%e0%b4%ae%e0%b4%be

 

പാലക്കാട്: ജില്ലയില്‍ ഇതുവരെ കോളറ രോഗം സ്ഥിരീകരിച്ചിട്ടില്ലെങ്കില്‍ പോലും രണ്ട് അയല്‍ ജില്ലകളില്‍ രോഗം സ്ഥീരികരിച്ച സാഹചര്യത്തില്‍ ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും പ്രതിരോധനടപടികള്‍ ഊര്‍ജിതമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട വകുപ്പുകള്‍ ചെയ്യേണ്ട പ്രതിരോധ നടപടികള്‍ വേര്‍തിരിച്ച് കൃത്യമായി അവലോകനം ചെയ്ത് നടപ്പാക്കുന്നതിന് ലക്ഷ്യമിട്ട് ഓഗസ്റ്റ് 23ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ പ്രത്യേക യോഗം ചേരും. തദ്ദേശസ്ഥാപനങ്ങള്‍, ജലഅതോറിറ്റി, ഭക്ഷ്യസുരക്ഷാ വിഭാഗം, തൊഴില്‍ വകുപ്പ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്്, ജലസേചന വിഭാഗം ഉള്‍പ്പെടെയുളള പ്രധാനപ്പെട്ട വകുപ്പുകള്‍ക്കു പുറമെ മറ്റ് ബന്ധപ്പെട്ട വകുപ്പ് പ്രതിനിധികളും പ്രത്യേക യോഗത്തില്‍ പങ്കെടുക്കും. ചേംബറില്‍ ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
കുടിവെള്ള സ്രോതസുകള്‍ മലിനമാകാതെ സൂക്ഷിക്കുകയാണ് ആദ്യ പടിയായി ചെയ്യേണ്ട പ്രതിരോധം. ജലസേചനവകുപ്പും ജല അതോറിറ്റിയും ഇതില്‍ കൂടുതല്‍ കരുതലെടുക്കും. ജലഅതോറിറ്റിയുടെ അധീനതയിലല്ലാത്ത ജലസ്രോതസുകളും മലീമസമാകാതെ സൂക്ഷിക്കാന്‍ ബന്ധപ്പെട്ട വാര്‍ഡ് അധികൃതര്‍ ഉള്‍പ്പെടെയുളളവര്‍ കരുതലെടുക്കും.
ഇതരസംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലങ്ങള്‍ നിരീക്ഷണ വിധേയമാക്കേണ്ടതുണ്ട്. അതിനായി തൊഴില്‍ വകുപ്പും ആരോഗ്യവകുപ്പും സംയുക്ത പരിശോധന നടത്തും.
ഇവരുടെ ഭക്ഷണം പാകം ചെയ്യുന്ന സ്ഥലങ്ങളിലും മറ്റ് ഭക്ഷ്യശാലകളിലും ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ കര്‍ശന പരിശോധന നടക്കും.
ഹോട്ടലുകളും വ്യവസായ സ്ഥാപനങ്ങളും പൊതുസ്ഥലത്തേക്ക് ശുചിമുറി മാലിന്യം തള്ളുന്നത് തടയാന്‍ അതത് പഞ്ചായത്ത് -നഗരസഭാ അധികൃതര്‍ നടപടിയെടുക്കണമെന്ന് യോഗത്തില്‍ ജില്ലാ കലക്ടര്‍ പറഞ്ഞു.
ഏതെങ്കിലും സ്ഥലത്ത് ചെറിയ ലക്ഷണം കണ്ടാല്‍ പോലും ഉടന്‍ ജലപരിശോധന ഉള്‍പ്പെടെയുളള പ്രതിവിധികള്‍ നടപ്പാക്കാന്‍ ജില്ലാ കലക്ടര്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
മലമ്പുഴ ഡാം പ്രദേശത്ത് കാലികള്‍ മേയുന്നത് ഇനിയും തുടരുന്നുണ്ടെങ്കില്‍ കര്‍ശന നടപടിയെടുക്കണമെന്നും പഞ്ചായത്ത് ഇതില്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. സിവില്‍ സ്റ്റേഷനിലെ ജലടാങ്ക് വൃത്തിയാക്കാനും യോഗം തീരുമാനിച്ചു.
യോഗത്തില്‍ ഡി.എം.ഒ ഡോ. കെ.പി. റീത്ത, ഡെ.ഡി.എം.ഒ ഡോ. കെ.എ. നാസര്‍, ഭക്ഷ്യ സുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മീഷനര്‍ ജോര്‍ജ് ജോസഫ്, ജലസേചനം, ജല അതോറിറ്റി, തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പീരുമേട്ടില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന

Kerala
  •  a month ago
No Image

'ശത്രുക്കളെ തുരത്തുവോളം പോരാട്ടം, വിജയം വരിക്കുക തന്നെ ചെയ്യും' ഹിസ്ബുല്ല നേതാവിന്റെ ആഹ്വാനം;  ബൈറൂത്തില്‍ ആക്രമണം ശക്തമാക്കി ഇസ്‌റാഈല്‍

International
  •  a month ago
No Image

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്

Kerala
  •  a month ago
No Image

ഡിസിക്ക് വക്കീൽ നോട്ടീസ് അയച്ച് ഇ.പി ജയരാജൻ

Kerala
  •  a month ago
No Image

ട്രംപ് വൈറ്റ് ഹൗസിലെത്തി ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി

International
  •  a month ago
No Image

എയര്‍ ടാക്‌സി സ്റ്റേഷനുകളുടെ നിര്‍മ്മാണമാരംഭിച്ച് യുഎഇ

uae
  •  a month ago
No Image

കറന്റ് അഫയേഴ്സ്-13-11-2024

PSC/UPSC
  •  a month ago
No Image

ബെവ്കോയിലെ വനിതാ ജീവനക്കാരുടെ സുരക്ഷക്കായി പുതിയ തീരുമാനവുമായി സർക്കാർ

Kerala
  •  a month ago
No Image

കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാൻ 'ചിരി' പദ്ധതിയുമായി കേരളാ പൊലിസ്

Kerala
  •  a month ago
No Image

മഴയ്ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ ആഹ്വാനം ചെയ്ത് ഖത്തര്‍ അമീര്‍; നാളെ രാവിലെ 6.05ന് വിവിധ കേന്ദ്രങ്ങളില്‍ പ്രാര്‍ഥന

qatar
  •  a month ago