HOME
DETAILS

ബന്ദികളെ വിട്ടയച്ചിട്ടും പറഞ്ഞ തടവുകാരെ കൈമാറാതെ ഇസ്‌റാഈല്‍; കരാര്‍ലംഘനം, കൊടുംചതിയുടെ സങ്കടക്കടലില്‍ ഫലസ്തീന്‍ ജനത

  
Web Desk
February 23 2025 | 11:02 AM

Israel postpones release of 620 Palestinians Hamas frees 6 captives

തെല്‍ അവീവ്: കാത്തിരിപ്പിന്റെ നീണ്ട കാലങ്ങള്‍ക്ക് അറുതിയാവുമെന്ന കരുതിയ അവസാന നിമിഷത്തിലാണ് ഇസ്‌റാീലിന്റെ ഭാഗത്തു നിന്ന് ആ കൊടുചതിയുണ്ടാവുന്നത്. കരാര്‍ പ്രകാരമുള്ള തടവുകാരെ കൈമാറാതെ ഇസ്‌റാഈലിന്റെ കൊടുംചതി. അവസാനം നടന്ന കൈമാറ്റത്തില്‍ ഹമാസ് ബന്ദികളെ മോചിപ്പിച്ചിട്ടും തങ്ങള്‍ വിട്ടയക്കാമെന്ന് പറഞ്ഞ തടവുകാരെ വിടാന്‍ ഇസ്‌റാഈല്‍ തയ്യാറായില്ല. 

കരാര്‍ പ്രകാരം ശനിയാഴ്ച ആറ് ബന്ദികളെ ഹമാസ് മോചിപ്പിച്ചിരുന്നു. എന്നാല്‍, പകരം കൈമാറുമെന്ന് പറഞ്ഞ 600 തടവുകാരെ പുറത്തുവിടാന്‍ ഇസ്‌റാഈല്‍ തയാറായിട്ടില്ല. ഹമാസ് അടുത്ത തവണ ബന്ദികളെ കൈമാറുന്നത് ഉറപ്പാക്കുന്നതുവരെ ഫലസ്തീന്‍ തടവുകാരുടെ മോചനം വൈകിപ്പിക്കുമെന്നാണ് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫിസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. 

അതേസമയം, ഫലസ്തീന്‍ തടവുകാരെ വിട്ടയക്കാത്ത ഇസ്‌റാഈല്‍ നടപടി വെടിനിര്‍ത്തല്‍ കരാറിന്റെ നഗ്‌നമായ ലംഘനമാണെന്ന്് ഹമാസ് ചൂണ്ടിക്കാട്ടി. ആറ് ബന്ദികളെ റെഡ് ക്രോസിനാണ് ഹമാസ് കൈമാറിയത്. റെഡ് ക്രോസാണ് ഈ ബന്ദികളെ ഇസ്‌റാഈലിന് കൈമാറുക. 

അതിനിടെ, ബന്ദിയായിരിക്കെ മരിച്ച ഷിറീ ബീബസിന്റെ യഥാര്‍ഥ മൃതദേഹം ഹമാസ് കൈമാറിയതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്. റെഡ്‌ക്രോസിനാണ് മൃതദേഹം കൈമാറിയതെന്നാണ് റിപ്പോര്‍ട്ട്. മൃതദേഹം പരിശോധിച്ച് ഷിറീ ബീബസ് തന്നെയാണോ എന്ന് ഉറപ്പാക്കാന്‍ ഇസ്‌റാഈല്‍ നടപടികള്‍ ആരെഭിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

അതിനിടെ, ഇസ്‌റാഈല്‍ ഗസ്സയില്‍ നടത്തിയ ആക്രമണങ്ങളില്‍ മരിച്ചവരുടെ പുതിയ കണക്കുകള്‍ ഫലസ്തീന്‍ ആരോഗ്യമന്ത്രാലയം പുറത്തുവിട്ടു. 48,319 ഫലസ്തീനികള്‍ ആക്രമണങ്ങളില്‍ മരിച്ചുവെന്നാമ് റിപ്പോര്‍ട്ടില്‍ പറയുന്നത്.  111,749 പേര്‍ക്ക് പരിക്കേറ്റതായും കണക്കുകളില്‍ നിന്നും വ്യക്തമാകും.  ഗസ്സയില്‍ ആകെ കൊല്ലപ്പെട്ടവരുടെ എണ്ണം ചുരുങ്ങിയത് 61,709 വരുമെന്നാണ് മീഡിയ ഓഫിസ് പറയുന്നത്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൂഞ്ചിൽ പാക് ഷെല്ലാക്രമണം: ലാൻസ് നായിക് ദിനേഷ് കുമാർ വീരമൃത്യു വരിച്ചു; 15 പേർ കൊല്ലപ്പെട്ടു, 43 പേർക്ക് പരുക്ക്

National
  •  a day ago
No Image

എയർ ഇന്ത്യയിൽ നിന്ന് യാത്രക്കാരനെ തിരിച്ചിറക്കി; ഓപ്പറേഷൻ സിന്ദൂറിൻറെ പശ്ചാത്തലത്തിൽ സുരക്ഷ ശക്തം

National
  •  2 days ago
No Image

ചരിത്രത്തിലെ ഒരേയൊരു ധോണി; തലക്ക് ഡബിൾ സെഞ്ച്വറി റെക്കോർഡ്

Cricket
  •  2 days ago
No Image

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്ഥാനില്‍ എറ്റവും കൂടൂതൽ ഗൂഗിള്‍ സെർച്ച് ചെയ്ത വാക്ക് ഇതാണ്

International
  •  2 days ago
No Image

ബുംറയല്ല, ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ പുതിയ ക്യാപ്റ്റൻ മറ്റൊരു സൂപ്പർതാരം; റിപ്പോർട്ട്

Cricket
  •  2 days ago
No Image

ഇന്ത്യ-പാക് സംഘർഷം: റദ്ദാക്കിയത് 600 വിമാന സർവ്വീസുകൾ; വിമാനങ്ങളെല്ലാം ഒരേ റൂട്ടിൽ, ഗൾഫ് മേഖലകളിലേക്ക് വ്യോമ തിരക്കും വർദ്ധിക്കുന്നു

Saudi-arabia
  •  2 days ago
No Image

സഊദിയിൽ തൊഴിലാളികൾക്ക് പ്രത്യേക ‘ഫിറ്റ്‌നസ്സ്’ പരിശോധന ഏർപ്പെടുത്തുന്നു; തൊഴിൽ മേഖലയിൽ പ്രവാസികൾക്ക് തിരിച്ചടിയായേക്കും

Saudi-arabia
  •  2 days ago
No Image

കശ്മീരിൽ സുരക്ഷാ ജാഗ്രത വർദ്ധിപ്പിച്ചു; സ്‌കൂളുകൾ അടച്ചിടും, ശ്രീനഗർ വിമാനത്താവളവും താത്കാലികമായി അടയ്ക്കും

National
  •  2 days ago
No Image

ഓപ്പറേഷൻ സിന്ദൂർ: കേന്ദ്ര സർക്കാർ വിശദമാക്കിയ പത്ത് പ്രധാന കാര്യങ്ങൾ

National
  •  2 days ago
No Image

യുഗാന്ത്യം....രോഹിത് ശർമ്മ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചു

Cricket
  •  2 days ago