ക്യൂബയിലെ യു.എസ് എംബസിയില്‍ അജ്ഞാത രോഗം
ഹവാന: ക്യൂബയിലെ യു.എസ് എംബസി ജീവനക്കാര്‍ക്ക് അജ്ഞാത രോഗം. എങ്ങനെയാണ് രോഗം ബാധിച്ചതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍. എന്തോ ശബ്ദം കേട്ടശേഷം ജീവനക്കാര്‍ക്ക് കേള്‍വിശക്തി നഷ്ടമാകുകയായിരുന്നു. 16 ജീവനക്കാര്‍ക്കാണ് പെട്ടെന്ന് അസുഖം പിടിച്ചത്. സംഭവം സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് ഹെത്തര്‍ ന്യുവാര്ട്ട് സ്ഥിരീകരിച്ചു. യു.എസ് സ്റ്റാഫിനും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മികച്ച ചികിത്സാ സൗകര്യങ്ങള്‍ നല്‍കാനുള്ള സജ്ജീകരണങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് ന്യുവാര്ട്ട് പറഞ്ഞു. ആരോഗ്യപ്രശ്നമുണ്ടായതിന്റെ കാരണം ഇപ്പോഴും അജ്ഞാതമാണ്.
സംഭവത്തിന് തങ്ങള്‍ ഉത്തരവാദികളല്ലെന്ന് ക്യൂബ അറിയിച്ചിട്ടുണ്ട്. അന്വേഷണത്തിന് എല്ലാ സഹായവും അവര്‍ ഉറപ്പു നല്കി. ഹവാനയിലെ യു.എസ് ജീവനക്കാര്‍ വിചിത്രമായ ശബ്ദം കേട്ടതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്. തുടര്‍ന്ന് ഇവര്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ആരംഭിച്ചു. കേള്‍വി തകരാറും തലവേദനയും കാഴ്ചക്കുറവും ഛര്‍ദിയും അനുഭവപ്പെട്ടു. ചിലര്‍ ബാലന്‍സ് തെറ്റി നിലത്ത് വീണു. എന്നാല്‍ എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്നറിയാതെ തലപുകയ്ക്കുകയാണ് യു.എസും ക്യൂബയും.
നേരത്തെയും യു.എസ് എംബസിയില്‍ പലര്‍ക്കും പലവിധത്തിലുള്ള അസുഖമുണ്ടായിരുന്നു. നിരവധി പേരെ ഇവിടെ നിന്ന് മാറ്റുകയും ചെയ്തു. ആറുമാസമായി ഇവിടെയെത്തുന്ന എല്ലാവര്ക്കും എന്തെങ്കിലും അസുഖം ബാധിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."