നിലയ്ക്കാതെ വിലക്കയറ്റം; ഓണം ആശങ്കയില്‍
ഈരാറ്റുപേട്ട: ഓണക്കാലത്തെ വിലക്കയറ്റത്തില്‍ ആശങ്കയിലായി സാധാരണക്കാര്‍. ഉപ്പുതൊട്ട് കര്‍പ്പൂരം വരെയുള്ള സാധങ്ങള്‍ക്ക് വില കുതിച്ചുയരുമ്പോള്‍ ഇക്കുറി ഓണം എന്താകുമെന്ന ആശങ്കയിലാണ് സാധാരണ ജനങ്ങള്‍.
കഴിഞ്ഞ കുറെ നാളുകളായി ദിനേ എല്ലാ സാധനങ്ങള്‍ക്കും വില കയറുകയല്ലാതെ കുറയുന്നില്ലെന്നതാണ് വസ്തുത. പച്ചക്കറിയുടെയും പഴങ്ങളുടെയും പലവ്യഞ്ജനത്തിന്റെയും കാര്യത്തില്‍ ഇത് തന്നെയാണ് സ്ഥിതി.എന്നാല്‍ ചുരുക്കുംചില സാധനങ്ങള്‍ക്ക് വില കുറഞ്ഞിട്ടുണ്ട്. ഓണം അടുക്കുമ്പോള്‍ ഇനിയും വിലകയറും എന്നുതന്നെയാണ് വിപണന രംഗത്തുള്ളവര്‍ നല്കുന്ന സൂചന.
ഏത്തപ്പഴത്തിനു കിലോക്ക് രണ്ടു മാസം മുന്‍പ് 55 മുതല്‍ വിലയുണ്ടായിരുന്നെങ്കില്‍ ഇപ്പോഴത് 45 മുതല്‍ 80 രൂപ വരെയാണ്. ഞാലിപ്പൂവന് 60 ആയിരുന്ന സ്ഥാനത്ത് 80 രൂപയായി ഉയര്‍ന്നിരിക്കുകയാണ്. പാളയന്‍ കോടന് പഴത്തിനും ഇത് തന്നെ സ്ഥിതി. പാളയന്‍ കോടന് 30 നിന്നും 50 രൂപയില്‍ എത്തി നില്ക്കുകയാണെങ്കില് കപ്പ 60ല്‍ നിന്ന് 50ല്‍ എത്തി. സവാള, ഉരുളന്‍കിഴങ്ങ്, പയര്‍, കറിക്കായ, ബീന്‍സ് എന്നിവക്കൊക്കെ വില കൂടിയെന്നാണ് വ്യാപാരികള്‍ പറയുന്നത്.
അതേസമയം ഇഞ്ചി, തക്കാളി തുടങ്ങി ചില സാധങ്ങള്‍ക്ക് വിലയില്‍ കുറവ് വന്നിട്ടുണ്ട്. 100 രൂപയായിരുന്ന തക്കാളി ഇപ്പോള്‍ 60 രൂപക്ക് ലഭിക്കും. ഇഞ്ചി ഒരു കിലോക്ക് 40 രൂപയെ ഉള്ളൂ. വിലക്കയറ്റത്തിന് കാരണം തമിഴ്നാട്ടില്‍ മഴയില്ലാത്തതാണ് എന്നാണ് വ്യാപാരികള്‍ വ്യക്തമാക്കുന്നത്.
അതേസമയം മൈസൂരില്‍ നിന്ന് സാധനം എത്തിയതോടെ വില താഴുമെന്നാണ് സൂചനയെന്നും വ്യാപാരികള്‍ പറയുന്നു. എന്നാല്‍ അരി, വെളിച്ചണ്ണ, മുളക്, മല്ലി തുടങ്ങി പലവ്യഞ്ജനത്തിനും കുറവില്ലെന്നു മാത്രമല്ല ഓണ സീസണായതിനാല്‍ ഇനിയും കൂടുമെന്നും വിവരമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."