ആന്‍മരിയക്ക് വേണം സുമനസുകളുടെ സഹായം
മാനന്തവാടി: നഗരസഭ മുപ്പത്തിയൊന്നാം ഡിവിഷനില്‍ താമസിക്കുന്ന ആന്‍മരിയയുടെ ഹൃദയശാസ്ത്രക്രിയക്ക് ആവശ്യമായ തുക കണ്ടെത്തുന്നതിനായി ആന്‍മരിയ ചികിത്സാ സഹായ സമിതി രൂപികരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു.
മാനന്തവാടി നഗരസഭാ പരിധിയില്‍ താമസിക്കുന്ന പുളിയ്ക്കല്‍ ബിന്ദുവിന്റെ മകളാണ് രണ്ട് വയസുകാരി ആന്‍മരിയ. വിധവയും സാമ്പത്തികവുമായി പിന്നോക്കം നില്‍ക്കുന്ന ബിന്ദുവിന് മകളുടെ ഹൃദയശാസ്ത്രക്രിയക്ക് ആവശ്യമായ വലിയ തുക കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യമാണ്. ഈ സാഹചര്യത്തില്‍ ബിന്ദുവിന്റെ കുടുംബത്തെ സഹായിക്കുന്നതിനായി മാനന്തവാടി നഗരസഭാധ്യക്ഷന്‍ വി.ആര്‍ പ്രവീജ് രക്ഷാധികാരിയും ഡിവിഷന്‍ കൗണ്‍സിലര്‍ പുഷ്പാരാജന്‍ ചെയര്‍മാനും കൗണ്‍സിലര്‍ വി ഹുസൈന്‍ വൈസ് ചെയര്‍മാനും, എ.വി മാത്യു കണ്‍വിനറും എ രാജീവന്‍ ജോയിന്റ് കണ്‍വിനറുമായ ചികിത്സാ സഹായ സമിതി രൂപികരിച്ച് പ്രവര്‍ത്തനം ആരംഭിച്ചത്. തുടര്‍ ചികിത്സക്കായി സുമനസുകളുടെ സഹായം പ്രതീക്ഷിച്ചിരിക്കുകയാണ് ഈ രണ്ടു വയസുകാരി.
നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ് ആന്‍മരിയ. സഹായങ്ങള്‍ സ്വീകരിക്കുന്നതിനായി മാനന്തവാടി കനറ ബാങ്കില്‍ കഎടഇ ഇീറല ഇചഞആ0000248. 0248101022384 എന്ന നമ്പറില്‍ അകൗണ്ടും തുറന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."