സ്‌കൂള്‍ കുട്ടികളുമായി പോയ ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് കുഴിയിലേക്ക് മറിഞ്ഞു; ഡ്രൈവര്‍ മദ്യലഹരിയിലെന്ന് പൊലിസ്, കസ്റ്റഡിയില്‍
പത്തനംതിട്ട: തിരുവല്ലയില്‍ നിരണത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി പോയ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് റോഡ് വക്കിലെ കുഴിയിലേക്ക് മറിഞ്ഞു. അഞ്ച് വിദ്യാര്‍ത്ഥികളാണ് ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്നത് ഇവര്‍ നിസാരപരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. മദ്യലഹരിയില്‍ ആയിരുന്ന ഓട്ടോ ഡ്രൈവറെ പുളിക്കീഴ് പൊലിസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് വൈകിട്ട് നാല് മണിയോടെ നിരണം വില്ലേജ് ഓഫീസിന് സമീപമായി നടന്ന അപകടത്തില്‍ കടപ്ര ജംഗ്ഷനിലെ ഓട്ടോ ഡ്രൈവറായ നിരണം വെട്ടിയില്‍ ലക്ഷ്മി വിലാസത്തില്‍ അശോക് കുമാര്‍ (48) ആണ് അറസ്റ്റിലായത്. വളഞ്ഞവട്ടം സ്റ്റെല്ലാ മേരീസ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയാണ് അപകടത്തില്‍പ്പെട്ടത്. സംഭവ സ്ഥലത്തിന് സമീപത്തായി പെയിന്റിംഗ് നടത്തിയിരുന്ന യുവാക്കള്‍ ഓടിയെത്തി കുട്ടികളെ രക്ഷപ്പെടുത്തി. അശോക് കുമാറിനെതിരെ മദ്യപിച്ച് വാഹനം ഓടിച്ചതിന്റെ പേരില്‍ പൊലിസ് കേസെടുത്തു.
An auto-rickshaw carrying school children veers out of control and crashes into a ditch, miraculously sparing lives; police confirm driver was intoxicated, take him into custody.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."