HOME
DETAILS
MAL
ജൈവകൃഷിയില്‍ മാതൃകയായി യുവകര്‍ഷകന്‍
backup
August 27 2017 | 03:08 AM
മടിക്കൈ: ജൈവകൃഷിയില്‍ മാതൃകയാവുകയാണു മടിക്കൈ പഞ്ചായത്തിലെ യുവകര്‍ഷകന്‍. ശ്രീജിത്ത് മടിക്കൈയാണ് ജൈവ പച്ചക്കറി കൃഷിയില്‍ നൂറുമേനി വിളയിച്ചത്.
സ്വകാര്യ വ്യക്തിയുടെ ഒരേക്കര്‍ തരിശുനിലത്തായിരുന്നു ശ്രീജിത്തിന്റെ ജൈവ പച്ചക്കറി കൃഷി.
പാവയ്ക്ക, നരമ്പന്‍, കക്കിരി, പയര്‍ എന്നിവയാണു പ്രധാനമായും കൃഷി ചെയ്തത്.
വര്‍ഷങ്ങളായി ശ്രീജിത്ത് ഈ രംഗത്തുണ്ട്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ചു മികച്ച വിളവാണ് ഇത്തവണ ലഭിച്ചതെന്നു ശ്രീജിത്ത് പറഞ്ഞു. ശ്രീജിത്തിന്റെ ജൈവ കൃഷിയുടെ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് സി. പ്രഭാകരന്‍ നിര്‍വഹിച്ചു.
കൃഷി വകുപ്പ് ഉദ്യോഗസ്ഥരായ പത്മനാഭന്‍, ബൈജു എന്നിവരും സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."